Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറുകൾ അടച്ചുപൂട്ടുമ്പോഴും പുതിയ ലൈസൻസ് അനുവദിച്ച് ക്ലബ്ബുകൾ; സംസ്ഥാനത്തെമ്പാടും മദ്യം വിളമ്പുന്ന ക്ലബ്ബുകളുടെ എണ്ണം പെരുകുന്നു

ബാറുകൾ അടച്ചുപൂട്ടുമ്പോഴും പുതിയ ലൈസൻസ് അനുവദിച്ച് ക്ലബ്ബുകൾ; സംസ്ഥാനത്തെമ്പാടും മദ്യം വിളമ്പുന്ന ക്ലബ്ബുകളുടെ എണ്ണം പെരുകുന്നു

കൊച്ചി: ബാറുകൾക്ക് ലൈസൻസ് അനുവദിക്കാൻ ആകില്ലെന്നതിനാൽ ക്ലബ്ബുകൾക്ക് വ്യാപകമായി ലൈസൻസ് നൽകി മദ്യവില്പനയ്ക്ക് എക്‌സൈസ് വകുപ്പ് കളമൊരുക്കുന്നു. ഈ സാമ്പത്തിക വർഷം പുതിയ ബാർലൈസൻസ് അനുവദിക്കരുതെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിർദ്ദേശം അവഗണിച്ചാണ് ക്ലബുകൾക്കു മദ്യവിൽപനയ്ക്ക് ലൈസൻസ് നൽകിയത്.

എറണാകുളം ചക്കരപ്പറമ്പിലെ എൻജിനിയേർസ് ക്ലബിനാണ് എക്‌സൈസ് വകുപ്പ് ജൂൺ ആദ്യ വാരം ലൈസൻസ് അനുവദിച്ചത്. നടപ്പു സാമ്പത്തിക വർഷം പുതിയ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്നു വി എം സുധീരൻ യുഡിഎഫ് സർക്കാരിനു നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ് എൻജിനീയേഴ്‌സ് ക്ലബിന് എഫ്എൽ4 (എ) ലൈസൻസ് അനുവദിച്ചത്. ആയിരത്തോളം അംഗങ്ങളുള്ളതാണു ബാർലൈസൻസ് ലഭിച്ച എൻജിനീയേഴ്‌സ് ക്ലബ്.

ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും അംഗങ്ങളായ ഇത്തരം ക്ലബുകൾ സംസ്ഥാനത്തു പെരുകുകയാണ്. ഒന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് അംഗത്വ ഫീസ്. ഇത്തരത്തിൽ സംസ്ഥാനത്ത് ഇരുപത്തഞ്ചോളം ക്ലബുകൾക്കു പുതുതായി ലൈസൻസ് നൽകാനാണ് എക്‌സൈ് വകുപ്പിന്റെ നീക്കം. അതേസമയം, എൻജിനിയേഴ്‌സ് ക്ലബിനു ബാർ ലൈസൻസ് അനുവദിച്ചതു ചട്ടപ്രകാരമാണെന്നും 10 വർഷം പഴക്കമുള്ള ക്ലബുകൾക്കു ലൈസൻസ് നൽകാമെന്നും എക്‌സൈസ് വകുപ്പ് അധികൃതർ പ്രതികരിച്ചു.

ക്ലബുകൾക്കു ബാർലൈസൻസ് ലഭിക്കാൻ 20 ലക്ഷം രൂപ വർഷം തോറും സർക്കാരിലേക്ക് അടയ്ക്കണം. ബാറുകൾ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട മുഴുവൻ കാര്യങ്ങളും ക്ലബുകൾക്കും ബാധകമാണ്. ഇവിടങ്ങളിലേക്കുള്ള മദ്യത്തിന്റെ ക്വാട്ട നിശ്ചയിക്കുന്നതും വിതരണം നടത്തുന്നതും എക്‌സൈസ് വകുപ്പ് നേരിട്ടാണ്. അനുവദനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിക്കാനോ വിൽപന നടത്താനോ അധികാരമില്ല. എന്നാൽ ഉയർന്ന വിലയ്ക്കാണ് ഇവിടങ്ങളിൽ മദ്യവിൽപന.

ബാറുകളിലേതുപോലെ ക്ലബുകളിലും എക്‌സൈസ് വകുപ്പ് കൃത്യമായ പരിശോധന നടത്തണമെന്ന നിയമം നിലവിലുണ്ടെങ്കിലും ഇതൊന്നും നടക്കാറില്ല. പല ക്ലബുകളിലും മദ്യവിൽപനയ്ക്കു പുറമേ ചൂതാട്ടമുൾപ്പെടെയുള്ള അനധികൃത പരിപാടികൾ നടക്കുന്നുണ്ടെങ്കിലും എക്‌സൈസുകാർ ഈ വഴിക്ക് തിരിഞ്ഞുനോക്കാറേയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP