Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൾസർ സുനിയെ കോടതിയിൽ വളഞ്ഞിട്ടു പിടിച്ച പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ആലുവ പൊലീസ് ക്ലബിൽ പ്രതികളെ ചോദ്യംചെയ്തു തുടങ്ങി; ഐജി വിജയനും ഐഡിജിപി ബി. സന്ധ്യയും ചോദ്യംചെയ്യലിനു നേതൃത്വം നല്കുന്നു

പൾസർ സുനിയെ കോടതിയിൽ വളഞ്ഞിട്ടു പിടിച്ച പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ആലുവ പൊലീസ് ക്ലബിൽ പ്രതികളെ ചോദ്യംചെയ്തു തുടങ്ങി; ഐജി വിജയനും ഐഡിജിപി ബി. സന്ധ്യയും ചോദ്യംചെയ്യലിനു നേതൃത്വം നല്കുന്നു

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളിവിജീഷിനെയും പിടികൂടിയ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പൊലീസിന്റെ നടപടി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ആലുവയിലെ പൊലീസ് ക്ലബിലെത്തിച്ച പ്രതികളെ ചോദ്യംചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. സിജെഎം കോടതിയിൽവച്ച് പ്രതികയെ പിടികൂടിയതിനു തൊട്ടുപിന്നാലെ ഉന്നത ഉദ്യോഗസ്ഥർ പൊലീസ് ക്ലബിലെത്തിയിരുന്നു. ഐജി വിജയനും എഡിജിപി ബി. സന്ധ്യയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ചോദ്യംചെയ്യലിനു നേതൃത്വം നല്കുന്നത്.

ഉച്ചക്ക് ഒരു മണിയോടെ കൂട്ടുപ്രതി വിജേഷിനൊപ്പം കോടതിയിൽ എത്തിയ വേളയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. എറണാകുളം എസിജെഎം കോടതിയിലേക്ക് ഓടിക്കയറി പ്രതി കീഴടങ്ങാൻ ഒരുങ്ങവേ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് കോടതിയിൽ ഉച്ചയ്ക്ക് കീഴടങ്ങാനായി സുനി കോടതിയിലെത്തിയത്. ജഡ്ജിയുടെ ചേംബറിൽ വരെ പ്രതി എത്തിയിരുന്നു.

എന്നാൽ സുനിയെ തിരിച്ചറിഞ്ഞ പൊലീസ് സുനിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിനി കോടതിയിൽ എത്തിയത്. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് സുനിയും കൂട്ടാളിയും എത്തിയത്. പൊലീസ് ഇരച്ചെത്തുന്നത് കണ്ട് പൾസർ സുനിയും വിജേഷും കോടതിക്കകത്തെ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറുകയറി. ഇതിനിടെയാണ് ഇവരെ വളഞ്ഞിട്ടു പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP