Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട് മനസിലാക്കണമെന്ന് ഉമ്മൻ ചാണ്ടി; തമിഴ്‌നാടിന് വെള്ളം നൽകുന്നതിൽ എതിർപ്പില്ലെന്നും മുഖ്യമന്ത്രി

മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട് മനസിലാക്കണമെന്ന് ഉമ്മൻ ചാണ്ടി; തമിഴ്‌നാടിന് വെള്ളം നൽകുന്നതിൽ എതിർപ്പില്ലെന്നും മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്‌പോൾ കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാവുന്ന ആശങ്ക തമിഴ്‌നാട് മനസിലാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തമിഴ്‌നാടിന് വെള്ളം നൽകുന്നതിൽ കേരളത്തിന് എതിർപ്പില്ലെന്നും ഉമ്മൻ ചാണ്ടി ചെന്നൈയിൽ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിന് 117 വർഷത്തെ പഴക്കമുണ്ട്. അങ്ങനെയുള്ള ഒരു ഡാം സുരക്ഷിതമല്ലെന്നത് തമിഴ്‌നാട് മനസിലാക്കണം. കേരളത്തെ സംബന്ധിച്ചടത്തോളം ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. അതോടൊപ്പം തമിഴ്‌നാടിന് ജലവും നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലനിരപ്പ് 142 അടിയായതോടെ വന്യജീവികളെ അത് പ്രതികൂലമായി ബാധിച്ചു തുടങ്ങി. 1400 ഏക്കർ വനം ഇതിനോടകം വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ഈ പ്രശ്‌നം ചർച്ച ചെയ്യുമോയെന്ന ചോദ്യത്തിന് താൻ സ്വകാര്യ പരിപാടിക്കാണ് ഇവിടെ എത്തിയതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP