Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജലക്ഷാമത്താൽ പാലക്കാട്ടെ കർഷകർ വലയുന്നു; പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരമുള്ള വെള്ളം ഉറപ്പാക്കണമെനന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി

ജലക്ഷാമത്താൽ പാലക്കാട്ടെ കർഷകർ വലയുന്നു; പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരമുള്ള വെള്ളം ഉറപ്പാക്കണമെനന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം :പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് കരാർ പ്രകാരം കേരളത്തിന് 400 ക്യൂസെക്‌സ് വെള്ളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചു.

ഉഭയകക്ഷി കരാർ പ്രകാരം ചിറ്റൂർ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്‌സ് (സെക്കന്റിൽ 400 ഘനയടി) വെള്ളമാണ് ലഭിക്കേണ്ടത്. എന്നാൽ ആവശ്യമായ വെള്ളം വിട്ടുനൽകാൻ തമിഴ്‌നാട് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഫെബ്രുവരി 6ന് 131 ക്യൂസെക്‌സും 7ന് 67 ക്യൂസെക്‌സും മാത്രമാണ് വിട്ടുതന്നത്.

ഫെബ്രുവരി 8ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്‌സ് മാത്രമാണ്. ഈ നിലയിലുള്ള വെള്ളത്തിന്റെ കുറവും കരാർ ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണ്. ഫെബ്രുവരി 15 വരെ 400 ക്യൂസെക്‌സ് വെള്ളം നൽകണമെന്നും തുടർന്നുള്ള വിഹിതത്തി കാര്യം ഫെബ്രുവരി 10ന് ചെന്നൈയിൽ ജോയന്റ് വാട്ടർ റഗുലേറ്ററി ബോർഡ് യോഗം ചേർന്ന് നിശ്ചയിക്കണമെന്നുമാണ് ജനുവരി 19ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കരാർ പ്രകാരമുള്ള വെള്ളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കർഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുകയാണ്. വരൾച്ചയും നെൽകൃഷിനാശവുമായിരിക്കും ഇതിന്റെ ഫലം. ജില്ലയിൽ ഇപ്പോൾത്തന്നെ കുടിവെള്ളത്തിന് ക്ഷാമമുണ്ട്. വിഷമം പിടിച്ച ഈ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് ഫെബ്രുവരി 15 വരെ കേരളത്തിന് കരാർ പ്രകാരമുള്ള 400 ക്യൂസെക്‌സ് വെള്ളം ലഭ്യമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP