Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീധരനിൽ പൂർണ്ണ വിശ്വാസം; മെട്രോമാനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ ശ്രമം; ലൈറ്റ് മെട്രോയിൽ ഉടൻ തീരുമാനമെന്നും ഉമ്മൻ ചാണ്ടി

ശ്രീധരനിൽ പൂർണ്ണ വിശ്വാസം; മെട്രോമാനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ ശ്രമം; ലൈറ്റ് മെട്രോയിൽ ഉടൻ തീരുമാനമെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി തുടങ്ങുന്നതിനെ കുറിച്ച് ഉടനെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതിയെ കുറിച്ച് ഡിഎംആർസി ഉപദേഷ്ടാവ് ഇ ശ്രീധനുമായി നടത്തിയ ചർച്ചക്കുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇ ശ്രീധരനിൽ മന്ത്രിസഭക്ക് പൂർണ വിശ്വാസമുണ്ടെന്നും എന്നാൽ പദ്ധതി നടത്തിപ്പിനെകുറിച്ച് വ്യതസ്ത അഭിപ്രായങ്ങൾ വന്നതിനാലാണ് തീരുമാനം നീളുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ അതൊന്നും പദ്ധതി ഒഴിവാക്കാനുള്ള കാരണമല്ല. ഒരു പദ്ധതിയും വൈകിപ്പിക്കുകയില്ല. ഇന്ന് വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം വേണമെങ്കിൽ നാളെ മന്ത്രിസഭായോഗത്തിലും ചർച്ചചെയ്തശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ധനകാര്യം, വ്യവസായം, പൊതുമരാമത്ത്, ഊർജം എന്നീ വകുപ്പുകളിലെ മന്ത്രിമാരും തിരുവനന്തപുരത്തുനിന്നുള്ള മന്ത്രി വി എസ് ശിവകുമാറും ഉദ്യോഗസ്ഥരും വൈകീട്ട് നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും ഇ ശ്രീധരനും തമ്മിൽ ക്ലിഫ് ഹൗസിൽവച്ചാണ് ചൊവ്വാഴ്ച രാവിലെ അരമണിക്കൂർനീണ്ട കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയുടെ കൺസൾട്ടന്റിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തണമെന്നും പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ നടപ്പാക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. എന്നാൽ, ഈ നിർദ്ദേശങ്ങളോട് ഇ ശ്രീധരനും ഡി.എം.ആർ.സിയും യോജിക്കുന്നില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതി പൂർത്തിയാക്കണമെന്നാണ് ശ്രീധരന്റെ നിലപാട്. ധനകാര്യ വകുപ്പും ആഗോള ടെൻഡറിനൊപ്പമാണ്. ഇതിന് പുറമേ സിപിഐ(എം) ഉൾപ്പെടെയുള്ള പ്രതിപക്ഷവും നിർദ്ദേശത്തെ തള്ളിക്കളയുന്നു.

ലൈറ്റ് മെട്രോ പദ്ധതിക്കായി ഡിഎംആർസി വിഭാവനം ചെയ്ത കേന്ദ്ര സംസ്ഥാന പദ്ധതിക്ക് പകരം പൊതു സ്വകാര്യ പങ്കളിത്തത്തിൽ പി പി പി മോഡലിൽ നിർമ്മിക്കാമെന്ന നിർദ്ദേശമാണ് ഉയർന്നിട്ടുള്ളത്. ഈ നിർദ്ദേശത്തോട് ഇ ശ്രീധരനും ഡിഎംആർസിക്കും താൽപര്യമില്ല. പദ്ധതിയുടെ കൺസർട്ടൻസിക്കായി ആഗോള ടെണ്ടർ വിളിക്കണമെന്നതിനോടും ഡിഎംആർസിക്ക് താൽപര്യമില്ല. ഡിഎംആർസിയുടെ കൺസൾട്ടൻസി ചാർജിനെക്കാൾ കുറവിൽ വിദേശ കമ്പനികൾ ചെന്നൈ, ബാംഗ്ലൂർ മെട്രോയിലടക്കം സഹകരിക്കുന്ന സാഹചര്യത്തിലാണ് ആഗോള ടെണ്ടർ വിളിക്കാമെന്ന നിർദ്ദേശം വരുന്നത്. സിപിഐ(എം) എംഎൽഎ വി ശിവൻകുട്ടി ശ്രീധരനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലേക്കില്ലെന്ന നിലപാടും ശ്രീധരൻ എടുത്തു.

തുടർന്ന് മോഹൻലാൽ അടക്കമുള്ള പൊതുസമൂഹം ശ്രീധരന്റെ പങ്കാളിത്തത്തിനായി രംഗത്ത് വന്നു. മുഖ്യമന്ത്രിയും നിലപാട് വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീധരൻ തിരുവനന്തപുരത്ത് എത്തിയതും ചർച്ചകളിൽ ഭാഗമായതും. തന്റെ നിർ്‌ദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രമേ പദ്ധതിയുമായി സഹകരിക്കൂ എന്ന് ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP