Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഗാഡിയ പ്രസംഗത്തിൽ വിവാദം വേണ്ടെന്ന് മുഖ്യമന്ത്രി; കേസ് പിൻവലിച്ചത് മറാട് സമാധാന ചർച്ചയുടെ ഭാഗമെന്നും വിശദീകരണം

തൊഗാഡിയ പ്രസംഗത്തിൽ വിവാദം വേണ്ടെന്ന് മുഖ്യമന്ത്രി; കേസ് പിൻവലിച്ചത് മറാട് സമാധാന ചർച്ചയുടെ ഭാഗമെന്നും വിശദീകരണം

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയക്കെതിരായ കേസ് പിൻവലിക്കാനുള്ള തീരുമാനം വിവാദമാക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2003ലെ മാറാട് സമാധാന ചർച്ചയുടെ ഭാഗമായാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര, നിയമ വകുപ്പുകൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താലേഖകരോട് പറഞ്ഞു.

മാറാട് കലാപത്തെ തുടർന്ന് 2003ൽ കോഴിക്കോട് മുതലക്കുളത്താണ് പ്രവീൺ തൊഗാഡിയ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കോഴിക്കോട് ആറാം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ്. ഐ.പി.സി 153 എ പ്രകാരം മുന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തൊഗാഡിയക്കെതിരെ ചുമത്തിയിരുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്റെ അപേക്ഷയിലാണ് കേസ് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്.

മാറാട് കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗുരുതര സ്വാഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനിച്ചത്. അതായത് പൊതുമുതൽ നശിപ്പിക്കുക, പൊലീസിന് പരിക്കേൽക്കുക, മൈക്കില്ലാതെ യോഗം നടത്തുക, പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയ കേസുകളാണ് പിൻവലിക്കാൻ തീരുമാനിച്ചത്. അത് ഇത്ര വിവാദമേക്കണ്ടതില്ല. കേസ് പിൻവലിക്കുന്നതിൽ വിരോധമില്ല എന്ന് കോടതിയെ സർക്കാർ അറിയിക്കാനിരുന്നതാണ്. എന്നാൽ അതിന് മുമ്പ് തന്നെ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തൊഗാഡിയയും കുമ്മനം രാജശേഖരനും ഉൾപ്പടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. തൊഗാഡിയക്കെതിരെയുള്ള കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് വിവാദമായിരുന്നു. കോഴിക്കോട് പൊലീസ് കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് കേസ് പിൻവലിക്കുന്നതെന്നും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കീഴിലെ വകുപ്പാണ് കമ്മീഷണറുടെ എതിർപ്പ് മറികടന്ന് കേസ് പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP