Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ആവശ്യത്തിന് പിന്നാലെ ചെങ്ങന്നൂരിലേക്ക് കൂടുതൽ സേന; കൂടുതൽ ഹെലികോപ്ടറുകൾ എത്തും; രക്ഷാ പ്രവർത്തനത്തിന് 15 സൈനിക ബോട്ടുകളും; കേരളത്തിലേക്ക് കൂടുതൽ ടാസ്‌ക് ഫോഴ്‌സും,19 റെസ്‌ക്യു ടീമും 86 ബോട്ടുകളും വിട്ടുനൽകി നിർമ്മലാ സീതാരാമൻ

മുഖ്യമന്ത്രിയുടെ ആവശ്യത്തിന് പിന്നാലെ ചെങ്ങന്നൂരിലേക്ക് കൂടുതൽ സേന; കൂടുതൽ ഹെലികോപ്ടറുകൾ എത്തും; രക്ഷാ പ്രവർത്തനത്തിന് 15 സൈനിക ബോട്ടുകളും; കേരളത്തിലേക്ക് കൂടുതൽ ടാസ്‌ക് ഫോഴ്‌സും,19 റെസ്‌ക്യു ടീമും 86 ബോട്ടുകളും വിട്ടുനൽകി നിർമ്മലാ സീതാരാമൻ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ആവശ്യത്തിന് പിന്നാലെ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കാൻ സേനയ്ക്ക് നിർദ്ദേശം. ചെങ്ങന്നൂരിൽ നിരവധിയാളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് സഹായത്തിനായി സേനയുടെ കൂടുതൽ സഹായം എത്തിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്ന് ചെങ്ങന്നൂർ എംഎ‍ൽഎ സജി ചെറിയാൻ സ്വകാര്യ ചാനൽ ലൈവിലൂടെ വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് സഹായവുമായി കൂടുതൽ സേന എത്തിചേർന്നത്.

മുൻപ് തീരുമാനിച്ചതു പോലെ നാല് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നു സേനാ വിഭാഗങ്ങൾ അറിയിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും രക്ഷാപ്രവർത്തനം നടത്തുന്നു. 65 മൽസ്യതൊഴിലാളി ബോട്ടുകളാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ നാലു ടീമുകളും ചെങ്ങന്നൂരിൽ എത്തി. ഒറ്റപ്പെട്ടു പോയവർക്ക് ഹെലികോപ്റ്ററുകൾ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നുണ്ട്.നിലവിൽ പ്രളക്കെടുതി ഏറെ ബാധിച്ചത് ചെങ്ങന്നൂർ, തിരുവല്ല, പത്തനംതിട്ട എന്നി സ്ഥലങ്ങളിലാണ്.

പ്രളയക്കെടുതിയിൽ ദുരിന്തം അനുഭവിക്കുന്ന കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകളും ഹെലികോപ്റ്ററുകളും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 86 ബോട്ടുകൾ, എട്ട് ഹെലികോപ്റ്റർ, എട്ട് എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സ്, 19 റെസ്‌ക്യു ടീം എന്നിവയാണ് കൂടുതലായി അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ 15000 ഭക്ഷണപൊതികൾ കൂടുതലായി വിതരണം ചെയാനും കേന്ദ്രം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമനാണ് അറിയിച്ചത്.

അതേ സമയം ആലപ്പുഴ ജില്ലയുടെ ഹൃദയഭാഗമായ കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും തിരിച്ചടിയായി ജലനിരപ്പ് ഉയരുന്നു. മിത്രക്കരി, പുളിങ്കരി, രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളിൽ നിന്നായി ഇതിനോടകം തന്നെ 300ൽ അധികം പേരെ വഞ്ചികളിൽ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേർ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ടെത്തുന്നവർ നൽകുന്ന വിവരം.

ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വലിയ ബോട്ടുകൾക്ക് രക്ഷാപ്രവർത്തനം നടത്താനാകാത്തത് തിരിച്ചടിയാകുന്നുണ്ട്. രക്ഷപ്പെട്ടെത്തിയവർ തീർത്തും അവശരാണ്.സ്‌കൂളുകളും പള്ളികളും രക്ഷാപ്രവർത്തനത്തിനായി തങ്ങളുടെ വാഹനങ്ങൾ വിട്ടുകൊടുക്കുന്നുണ്ട്. ചെറുവള്ളങ്ങളിൽ നാട്ടുകാർ ഒന്നിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകന്നതായാണ് കുട്ടനാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP