Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെപി രാമനുണ്ണിക്കും ദീപാ നിഷാന്തിനും എതിരായ ഭീഷണികൾക്കെതിരെ ശക്തമായ നടപടി; ഭയപ്പെടുത്തി വായടപ്പിക്കാം എന്ന് കരുതുന്നവർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിൽ: വർഗീയ ഭീഷണികൾക്കെതിരെ താക്കീതുമായി മുഖ്യമന്ത്രി

കെപി രാമനുണ്ണിക്കും ദീപാ നിഷാന്തിനും എതിരായ ഭീഷണികൾക്കെതിരെ ശക്തമായ നടപടി; ഭയപ്പെടുത്തി വായടപ്പിക്കാം എന്ന് കരുതുന്നവർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിൽ: വർഗീയ ഭീഷണികൾക്കെതിരെ താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെപി രാമനുണ്ണിക്കും ദീപാ നിഷാന്തിനുമെതിരായ ഭീഷണികൾക്കെതിരെ ശക്തമായ താക്കീതു നൽകി മുഖ്യമന്ത്രി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് എതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതികളിൽ ശക്തമായ നടപടിയുണ്ടാവുമെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണികളും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല.

സാംസ്‌കാരിക പ്രവർത്തകർ, എഴുത്തുകാർ എന്നിവരുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവരോട് ആദരവും സഹിഷ്ണുതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭീഷണികളിന്മേലുള്ള പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പോസ്റ്റ്:

ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല.

സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP