Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീരദേശത്തിന്റെ കണ്ണീരൊപ്പാൻ വൈകി വന്ന വിവേകമോ? ഓഖി ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി വിശദമായ തിരച്ചിൽ തിങ്കളാഴ്ച മുതൽ; നാലുദിവസത്തേക്കായിരിക്കും തിരച്ചിലെന്ന് മുഖ്യമന്ത്രി

തീരദേശത്തിന്റെ കണ്ണീരൊപ്പാൻ വൈകി വന്ന വിവേകമോ? ഓഖി ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി വിശദമായ തിരച്ചിൽ തിങ്കളാഴ്ച മുതൽ; നാലുദിവസത്തേക്കായിരിക്കും തിരച്ചിലെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ട് കാണാതായവർക്കുള്ള തിരച്ചിൽ നടത്തുന്നതിന് 105 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകളുടെ സംഘം നാളെ വൈകുന്നേരം ഉൾക്കടലിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കേരളതീരത്ത് നിന്നും നൂറ് നോട്ടിക്കൽ മൈൽ ദൂരത്തിൽ നാല് ദിവസത്തേക്കായിരിക്കും തിരച്ചിൽ നടത്തുക. തിരച്ചിലിനാവശ്യമായ ചെലവ് പൂർണമായും സർക്കാർ വഹിക്കും. ബോട്ടുടമാസംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം മത്സ്യബന്ധന ബോട്ടുകളായിരിക്കും തിരച്ചിൽ നടത്തുക. ഓരോ ബോട്ടും തീരത്തിന് സമാന്തരമായി നാല് നോട്ടിക്കൽ മൈൽ പരസ്പരാകലം പാലിച്ചായിരിക്കും തിരച്ചിൽ. മറൈൻ എൻഫോഴ്സ്മെന്റിന്റെയും മത്സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും ഓരോ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേൽനോട്ടം വഹിക്കുവാൻ ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിരച്ചിലിനിടയിൽ മത്സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാൽ ആയത് ലീഡ് ബോട്ടിൽ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോൾ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ ലീഡ് ബോട്ടിൽ ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP