Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും പുലരൂ; ഒന്നിച്ചുനിന്നാൽ ഏതുകൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്നാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ തെളിയിക്കുന്നതെന്നും സ്വാതന്ത്ര്യദിനാശംസയിൽ മുഖ്യമന്ത്രി

മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും പുലരൂ; ഒന്നിച്ചുനിന്നാൽ ഏതുകൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്നാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ തെളിയിക്കുന്നതെന്നും സ്വാതന്ത്ര്യദിനാശംസയിൽ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസ നേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നമ്മുടെ നേതാക്കൾ വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞുവോ എന്ന പരിശോധന സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഓരോരുത്തരും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണർത്താൻ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെ.

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചുനിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കുന്നത്. നാം ഒന്നിച്ചു നിന്നാൽ ഏതു കൊടിയ ദുരന്തവും നേരിടാൻ കഴിയും എന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികൾ കാര്യമായ തോതിൽ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാർത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ വിധത്തിലുള്ള ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം - മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP