Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കും; മാസ്റ്റർ പ്‌ളാനിന് അംഗീകാരം ഉടൻ; 400 കോടി രൂപ കിഫ്ബിയിൽ നിന്ന് കണ്ടെത്തും; ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയുടെ പറഞ്ഞത്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കും; മാസ്റ്റർ പ്‌ളാനിന് അംഗീകാരം ഉടൻ; 400 കോടി രൂപ കിഫ്ബിയിൽ നിന്ന് കണ്ടെത്തും; ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയുടെ പറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾക്കാണ് ഇടത് സർക്കാർ തുടക്കം കുറിക്കുന്നത്. സർക്കാർ ആശുപത്രികളെല്ലാം രോഗീസൗഹൃദകേന്ദ്രങ്ങളാക്കി മാറ്റി കുടംബ ഡോക്ടർ എന്ന നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി സമർപ്പിക്കപ്പെട്ട മാസ്റ്റർ പ്‌ളാനിന് സർക്കാർ ഉടൻ തന്നെ അംഗീകാരം നൽകും. പദ്ധതി നടപ്പിലാക്കുന്നതിന് 400 കോടി രൂപ കിഫ്ബിയിൽ നിന്നാണ് കണ്ടെത്തുന്നത്. മാതൃശിശു മന്ദിരത്തിന്റെ പിപുലീകരണത്തിനായി അഞ്ച് കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്. അതിന്റെ നിർമ്മാണ് ഉടൻ തന്നെ ആരംഭിക്കും. പ്രകൃതി സൗഹൃദവും ലോകോത്തരനിലവാരത്തിലുള്ളതുമായ ആശുപത്രിയായി തിരുവനന്തപുരം മെഡിക്കൽ കോളേജിനെ മാറ്റും. ആധുനിക സംവിധാനങ്ങളുള്ള ഒപ്പറേഷൻ തീയേറ്റർ കോപ്ലക്‌സ് നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ആർദ്രം ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.എ.ടി ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒ.പി സേവനം മികവിലേക്ക് ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. റഫറൽ ഒ.പിയും ലോക്കൽ ഒ.പിയും ഉൾപ്പെടെ വിപുലമായ സംവിധാനം എസ്.എ.ടിയിലും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക സൗകര്യവും പദ്ധതിയുടെ ഭാഗമായുണ്ട്.

രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രികളിൽ നടപ്പിലാക്കിയ ശേഷം ജില്ലാ, താലൂക്ക് ആശുപത്രികളിലും വ്യാപിപ്പിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP