Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയതയിൽ വിഷമോ,വെള്ളമോ ചേർക്കാനുള്ള ശ്രമങ്ങൾ ചെറുക്കും;ചില രാഷ്ടീയ പാർട്ടികൾ അഴിമതിയുടെ ചെളിക്കുണ്ടിൽ;ഗോരഖ്പൂർ ദുരന്തത്തിൽ ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ദേശീയതയിൽ വിഷമോ,വെള്ളമോ ചേർക്കാനുള്ള ശ്രമങ്ങൾ ചെറുക്കും;ചില രാഷ്ടീയ പാർട്ടികൾ അഴിമതിയുടെ ചെളിക്കുണ്ടിൽ;ഗോരഖ്പൂർ ദുരന്തത്തിൽ ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: സങ്കുചിത വികാരങ്ങളാൽ പടുത്തുയർത്തുന്ന ദേശീയത അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയതയിൽ വിഷമോ വെള്ളമോ ചേർക്കാനുള്ള ശ്രമങ്ങൾ ചെറുക്കേണ്ടതാണ്.വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യയുടെ ദേശീയത. ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാൽ ഇന്ത്യൻ ദേശീയത ശിഥിലമായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും പ്രത്യക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യബോധത്തിലേക്ക് നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ദേശീയ നേതാക്കളും കവികളും സാംസ്‌കാരിക നായകരുമെല്ലാം സങ്കുചിതമായ ദേശീയതയ്ക്ക് എതിരായിരുന്നു. ലോകമാകെ ഒരുകൂടാണ് എന്ന് സങ്കൽപ്പിച്ചവരായിരുന്നു അവരെല്ലാവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ തലത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും അഴിമതി തീരാശാപമാണ്. ചില രാഷ്ട്രീയ പാർട്ടികൾ അഴിമതിയുടെ ചെളിക്കുണ്ടിൽ കിടക്കുന്ന കാഴ്ച ആശാസ്യമല്ല.ഗോരഖ്പൂർ ദുരന്തത്തിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഈ മേഖലകളിൽ സർക്കാരിനു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി കൂട്ടച്ചേർത്തു.

സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എൻസിസി,സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവരുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ എന്നിവയുടെ വിതരണവും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP