Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോയമ്പത്തൂർ ജയിലിൽ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ആമിയും തച്ചുവും മാതാപിതാക്കളെ കണ്ടു; പൊലീസ് കൊല്ലാൻ ശ്രമിച്ചെന്നു രൂപേഷ് പറഞ്ഞുവെന്ന് ആമി; രൂപേഷും സംഘവും തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ

കോയമ്പത്തൂർ ജയിലിൽ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ആമിയും തച്ചുവും മാതാപിതാക്കളെ കണ്ടു; പൊലീസ് കൊല്ലാൻ ശ്രമിച്ചെന്നു രൂപേഷ് പറഞ്ഞുവെന്ന് ആമി; രൂപേഷും സംഘവും തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ

കോയമ്പത്തൂർ: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കാണാൻ മക്കളെ അനുവദിച്ചു. പൊലീസ് തങ്ങളെ കൊലപ്പെടുത്തുവാനാണു ശ്രമിച്ചതെന്ന് അറസ്റ്റിലായ രൂപേഷ് മക്കളോടു പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ബ്രേക്കിൽ ചവിട്ടി ബഹളമുണ്ടാക്കിയതിനാലാണു തങ്ങൾ രക്ഷപ്പെട്ടതെന്നും രൂപേഷ് മകളോടു പറഞ്ഞതായി മകൾ ആമി പറഞ്ഞു.

അതിനിടെ, രൂപേഷിനേയും ഭാര്യ ഷൈനയേയും ഒപ്പം പിടിയിലായവരെയും പത്തു ദിവസത്തേക്ക് കോയമ്പത്തൂർ ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രൂപേഷിനേയും സംഘത്തേയും വിട്ടുകിട്ടാൻ കേരള പൊലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

മക്കളായ ആമിയും തച്ചു സവേരയും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ എത്തിയാണ് രൂപേഷിനേയും ഷൈനയേയും കണ്ടത്. എന്നാൽ, കാമറയും മൊബൈൽ ഫോണും ജയിലിനുള്ളിലേക്ക് കൊണ്ടുപോകാൻ ജയിലധികൃതർ അനുവദിച്ചില്ല.

നേരത്തേ, രൂപേഷിന്റെ സഹോദരങ്ങൾക്കൊപ്പം ജയിലിലെത്തിയ രണ്ടു മക്കളെയും രൂപേഷിനെയും ഭാര്യ ഷൈനയെയും കാണാൻ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇവർക്ക് ജയിലിൽ ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നിരുന്നു. രൂപേഷിന്റെയും ഷൈനയുടെയും മകളായി പിറന്നതിൽ അഭിമാനിക്കുന്നുവെന്നു മകൾ ആമി ചൊവ്വാഴ്ച മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇരുവരും തെറ്റൊന്നും ചെയ്തതായി കരുതുന്നില്ലെന്നും ആമി പ്രതികരിച്ചിരുന്നു.

ഇന്ന് രാവിലെയാണ് മക്കൾ രൂപേഷിനെയും ഷൈനയെയും കാണാൻ ജയിലിൽ എത്തിയത്. മാതാപാതാക്കളെ കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മൂന്നുമണിക്കൂറോളം ഇവർ സന്ദർശനമുറിയിൽ കാത്തുനിന്നിരുന്നു. എന്നാൽ ജയിൽ അധികൃതർ ഇവരെ കാണാൻ ആദ്യം അനുവദിച്ചില്ല. കൊണ്ടുവന്ന വസ്ത്രങ്ങൾ രൂപേഷിനും ഷൈനയ്ക്കും കൈമാറാൻ പോലും അധികൃതർ സമ്മതിച്ചില്ലെന്ന് പുറത്തിറങ്ങിയ രൂപേഷിന്റെ സഹോദരൻ രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

രൂപേഷിനും ഷൈനക്കും ഒപ്പം അനൂപ്, കണ്ണൻ, ഈശ്വർ എന്നിവരെയും കോയമ്പത്തൂരിൽ വച്ച് അറസ്റ്റു ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, തങ്ങളെ ആന്ധ്രയിൽ നിന്നും തങ്ങളെ തട്ടിക്കൊണ്ടു പോരുകയായിരുന്നുവെന്നാണ് കോടതിയിലേക്ക് കൊണ്ടുപോകും വഴി ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. രൂപേഷടക്കം അഞ്ചുപേരെ ജൂൺ മൂന്നുവരെയാണ് കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP