Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കിങ്ഫിഷർ, കിൻലെ, പ്യൂവർ ഡ്രോപ്‌സ്, ചന്ദ്രിക, ഗോപിക, ഹോൺ ബിൽ: കുപ്പിവെള്ളം വാങ്ങുമ്പോൾ ഈ പേരുകൾ ശ്രദ്ധിക്കുക; കോളിഫോം ബാക്ടീരിയ കണ്ടെത്തിയത് ഇവയിൽ നിന്ന്; പിൻവലിക്കാൻ നിർദ്ദേശിച്ചു ഭക്ഷ്യസുരക്ഷാ കമ്മീഷണർ

കിങ്ഫിഷർ, കിൻലെ, പ്യൂവർ ഡ്രോപ്‌സ്, ചന്ദ്രിക, ഗോപിക, ഹോൺ ബിൽ: കുപ്പിവെള്ളം വാങ്ങുമ്പോൾ ഈ പേരുകൾ ശ്രദ്ധിക്കുക; കോളിഫോം ബാക്ടീരിയ കണ്ടെത്തിയത് ഇവയിൽ നിന്ന്; പിൻവലിക്കാൻ നിർദ്ദേശിച്ചു ഭക്ഷ്യസുരക്ഷാ കമ്മീഷണർ

തിരുവനന്തപുരം: കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കുപ്പിവെള്ള കമ്പനികളുടെ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദ്ദേശം. കിങ്ഫിഷർ, കിൻലെ, പ്യൂവർ ഡ്രോപ്‌സ്, ചന്ദ്രിക, ഗോപിക, ഹോൺ ബിൽ എന്നിവയുടെ കുപ്പിവെള്ളത്തിലാണു കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്.

വിപണിയിൽ നിന്ന് ഇത് അടിയന്തരമായി പിൻവലിക്കാൻ കമ്പനികൾക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദ്ദേശം നൽകി. ഇവ കൂടാതെ ആറു കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ സാമ്പിളുകൾ വീണ്ടും പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ഗുരുതര പ്രശ്നം കണ്ടെത്തിയത്. ഈ കമ്പനികൾ എല്ലാം തന്നെ ഐ എസ് ഐ അംഗീകാരം ഉള്ളതാണ്.

മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുപ്പിവെള്ളത്തിന്റെ ഏത് ബാച്ചുകളിലാണോ ബാക്ടീരിയയെ കണ്ടെത്തിയത് ആ ബാച്ചുകളുടെ വിപണനം ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ച് ഉത്തരവിറക്കി. ഈ കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ വിവിധ ബാച്ച് ഉൽപന്നങ്ങൾ വീണ്ടും പരിശോധിക്കും. ഇതിൽ സുരക്ഷിതമല്ലെന്ന് വീണ്ടും കണ്ടെത്തിയാൽ ഈ ബ്രാൻഡുകളുടെ വിൽപന നിരോധിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അടിയന്തര ഉത്തരവിൽ പറയുന്നു.

ഉത്തരവ് അനുസരിച്ച് ഭക്ഷ്യസുരക്ഷ ഉദ്യാഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ഈ വർഷം മാർച്ചിലുമായി മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച് പരിശോധിച്ച കുപ്പിവെള്ള സാമ്പിളുകളുകളിലാണ് മാരക രോഗങ്ങളുണ്ടാക്കുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നെടുത്ത സാംപിളുകളിലാണു കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. 100 എം എൽ വെള്ളത്തിൽ 2 മുതൽ 41 സിഎഫ് യു വരെയാണു കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് കോളറ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്.

വിവിധ കുപ്പിവെള്ളങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ അളവ്

  • കിങ്ഫിഷർ: 2CFU/100ML
  • കിൻലെ: 6CFU/100ML
  • പ്യൂവർ ഡ്രോപ്‌സ്: 1CFU/100ML
  • ചന്ദ്രിക: 34CFU/100ML
  • ഗോപിക: 41CFU/100ML

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP