Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വേനൽ ചൂട് ഉയർന്നതുകൊണ്ട് വേനൽ പഠനം നിർത്തി വയ്ക്കാനുള്ള ഉത്തരവ് ലംഘിച്ച് സ്വകാര്യ സ്‌കൂളുകൾ; ഗോകുലം സ്‌കൂളിന്റെ വൈദ്യൂതി വിച്ഛേദിച്ചും ബസുകൾ പിടിച്ചെടുത്തും തിരുവനന്തപുരം കളക്ടർ

വേനൽ ചൂട് ഉയർന്നതുകൊണ്ട് വേനൽ പഠനം നിർത്തി വയ്ക്കാനുള്ള ഉത്തരവ് ലംഘിച്ച് സ്വകാര്യ സ്‌കൂളുകൾ; ഗോകുലം സ്‌കൂളിന്റെ വൈദ്യൂതി വിച്ഛേദിച്ചും ബസുകൾ പിടിച്ചെടുത്തും തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് അസഹ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വേനൽക്കാല ക്ലാസുകൾ പാടില്ലെന്ന ഉത്തരവ് ലംഘിച്ച സ്‌കൂളിനെതിരെ നടപടി. തിരുവനന്തപുരം ചിറയൻകീഴ് ഗോകുലം സ്‌കൂളിനെതിരെയാണ് കളക്ടർ ബിജു പ്രഭാകർ നടപടിയെടുത്തത്.

കടുത്ത ചൂടിനെ തുടർന്ന് മെയ്‌ 20 വരെ തിരുവനന്തപുരം ജില്ലയിൽ സ്‌കൂളുകൾ പ്രവർത്തിക്കരുതെന്ന് കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നു. എന്നാൽ, ഇത് ലംഘിച്ച് സ്‌കൂളിൽ പഠനം തുടർന്നതാണ് നടപടിക്ക് ഇടയാക്കിയിരിക്കുന്നത്. സ്‌കൂളിലേയ്ക്കുള്ള വൈദ്യുതബന്ധം വിചേ്ഛദിച്ച അധികൃതർ സ്‌കൂൾ ബസുകൾ പിടിച്ചെടുത്തു.

കണ്ണൂർ, കോഴിക്കോട്, കൊല്ലം,കോട്ടയം ജില്ലാ കളക്ടർമാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ട്യൂഷൻ സെന്ററുകൾക്ക് പോലും നിരോധനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP