Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സർക്കാർ വാഗ്ദാനങ്ങളിൽ മെല്ലെപ്പോക്ക്; മെയ് ഏഴിന് അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തിൽ കാൽ ലക്ഷം പേരുടെ കളക്ടറേറ്റ് മാർച്ച്

ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സർക്കാർ വാഗ്ദാനങ്ങളിൽ മെല്ലെപ്പോക്ക്; മെയ് ഏഴിന് അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തിൽ കാൽ ലക്ഷം പേരുടെ കളക്ടറേറ്റ് മാർച്ച്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇടുക്കി അതിജീവന പോരാട്ട വേദി വീണ്ടും സമര മുഖത്തേയ്ക്ക് ഇറങ്ങുന്നു.ചൊവ്വാഴ്‌ച്ച തിരുവനന്തപുരത്ത് നടന്ന ജില്ലയിലെ രാഷ്ടീയ നേതൃത്വത്തിന്റെ ചർച്ചയിൽ ഉണ്ടായ തീരൂമാനത്തിന് സർക്കാർ ഉത്തരവ് ഇറക്കും വരെ സമര സമിതി സമരവുമായി മുൻപേട്ട് പോകുമെന്ന് നേതാക്കൾ അടിമാലിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.സമരത്തിന്റെ അടുത്ത ഘട്ടമായി ഏപ്രിൽ 28 ന് മൂന്നാറിൽ ഏക ദിന ഉപവാസ സമരം നടത്തും.തുടർന്ന് മെയ് ഏഴിന്് കാൽലക്ഷം കുടിയേറ്റ കർഷകരെ ഉൾപ്പെടുത്തി ഇടുക്കി കളക്റ്റ്രേറ്റ് മാർച്ച് സംഘടിപ്പിക്കുവാനും സമര സമിതി തീരുമാനിച്ചു.

കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ, വട്ടവട, കൊട്ടാക്കമ്പൂർ വില്ലേജുകളിലെ ഗ്രാന്റീസ്, അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ് മരങ്ങൾ പിഴുത് മാറ്റുന്നതിനുള്ള അനുമതി നൽകാൻ കാബിനറ്റ് തീരുമാനിച്ചു.എന്നാൽ ഹൈറേഞ്ചിലെ മറ്റു വില്ലേജുകളിൽ മരം മുറിക്കൽ നിരോധനം നിലനിൽക്കുകയാണ്.

കർഷകനു പട്ടയഭൂമിയിലെ മരം മുറിക്കുന്നതിനുള്ള തടസ്സം സർക്കാർ നീ്ക്കിയിട്ടില്ല.പട്ടയ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള തീരമാനവും ഉണ്ടായിട്ടില്ല.ഇതെല്ലാം ചർ്ച്ചയിൽ ഉണ്ടായ കാര്യങ്ങളാണ്.ഇതിന് അടിയന്തരമായി സർക്കാർ ഉത്തരവ് ഇറക്കണം.അല്ലാതെ സമര സമിതി സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും നേതാക്കൾ അറിയിച്ചു.

24ന് നടന്ന ചർച്ചയിൽ സമര സമിതി നേതാക്കളേയും വിളിച്ചിരുന്നതാണ്.എന്നാൽ അവസാന നിമിഷം സമര നേതാക്കളെ ഒഴുവാക്കിയത് ദൗർഭാക്യകരമായി പോയതായും നേതാക്കൾ പറഞ്ഞു.എട്ട് വില്ലേജുകളിലെ നിർമ്മാണ നിരോധനം സംബന്ധിച്ച് ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാൽ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP