Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാറിനെ കണ്ട് ശിഷ്യന്റെ ചാട്ടം; ചോദ്യം ചെയ്തപ്പോൾ അദ്ധ്യാപകന്റെ മൂക്കിനിട്ടിടി: കാട്ടാക്കട കോളേജിലെ 'മാതൃകാ വിദ്യാർത്ഥി'ക്ക് സസ്‌പെൻഷൻ

സാറിനെ കണ്ട് ശിഷ്യന്റെ ചാട്ടം; ചോദ്യം ചെയ്തപ്പോൾ അദ്ധ്യാപകന്റെ മൂക്കിനിട്ടിടി: കാട്ടാക്കട കോളേജിലെ 'മാതൃകാ വിദ്യാർത്ഥി'ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗുരുവിനെ കണ്ടാൽ ബഹുമാനത്തോടെ ദൈവതുല്യം പരിഷ്‌ക്കരിച്ചിരുന്നതാണ് പഴയ കാലം. കാലം മാറിയപ്പോൾ ഗുരു-ശിഷ്യ ബന്ധത്തിന്റെ ഊഷ്മളതയും മാറി. അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിക്കുന്ന വാർത്തകൾ പത്രങ്ങളിൽ ഇടംപിടിക്കാത്ത ദിവസങ്ങൾ തന്നെ കുറവായി വന്നു. ഇങ്ങനെയുള്ള കാലത്ത് ഇതാ കാട്ടാക്കടയിൽ നിന്നുമൊരു 'മാതൃകാ വിദ്യാർത്ഥി'. ശകാരിച്ച അദ്ധ്യാപകന്റെ കരണം പുകച്ചാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി ഗുരുദക്ഷിമ നൽകിയത്.

കോളേജിലെ ഹിസ്റ്ററി വിഭാഗം തലവനായ അദ്ധ്യാപകനെയാ്ണ് യുവാവ് കൈയേറ്റം ചെയ്തത്. അസഭ്യവർഷം കൂടിയായപ്പോൾ വിദ്യാർത്ഥി കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തത്. മൂന്നാം വർഷ ഹിസ്റ്ററി ക്‌ളാസിലെ ലിജിൻ എന്ന വിദ്യാർത്ഥിയാണ് സസ്‌പെൻഷനിലായത്. സംഭവത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥിക്കെതിരെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. ഹിസ്റ്ററി വിഭാഗം തലവനായ ഡോ. ടി.രാജേഷ് ക്‌ളാസിൽ കയറിയതും ലിജിൻ ജനൽ വഴി പുറത്തേക്ക് ചാടി. ഇത് അദ്ധ്യാപകൻ പിടികൂടി ചോദ്യം ചെയ്തതോടെ വിദ്യാർത്ഥി മൂക്കിന് മർദ്ദിക്കുകയായിരുന്നു. എല്ലാ വിദ്യാർത്ഥികളും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. തുടർന്ന് പലപ്രാവശ്യം അസഭ്യം വിളിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. അദ്ധ്യാപകനെ കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോളേജിലെ അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർ പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP