Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സുരക്ഷ നൽകുന്ന വിഐപികളുടെ പട്ടികയിൽ ശിവൻകുട്ടിയും അബ്ദുള്ളക്കുട്ടിയും വെള്ളാപ്പള്ളിയും; ആർക്കും വേണ്ടാത്ത തങ്കച്ചനും ഉണ്ട് പൊലീസ് സുരക്ഷ; കേരളത്തിലെ പുതിയ വിഐപികൾ ഇവർ

തിരുവനന്തപുരം: സിപിഐ(എം). സംസ്ഥാനസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട വി. ശിവൻകുട്ടിക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി കണ്ടെത്താൻ കാരണക്കാരനായ അഭിഭാഷകൻ അനന്തപത്മനാഭനും ഇനി പ്രത്യേക വി.ഐ.പി. പരിഗണന. പൊലീസിന്റെ കമാന്റോകൾ ഇവർക്ക് സുരക്ഷ ഒരുക്കാൻ ഒപ്പമുണ്ടാകും.

ദേശീയ ഗെയിംസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ കടുത്ത വിമർശകനാണ് ശിവൻകുട്ടി. അഴിമതി ആരോപണങ്ങൾ പുറത്തുകൊണ്ടുവന്നതിൽ മുന്നിൽ നിന്ന വ്യക്തി. എന്നാലാ# മണൽ മാഫിയയ്‌ക്കെതിരേ നിലപാടെടുത്ത ശിവൻകുട്ടിക്കു ഗുണ്ടാഭീഷണിയുള്ളതിനാലാണു സുരക്ഷാപട്ടികയിൽ ഉൾപ്പെടുത്തിയത്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതിയുടെ നിർദേശപ്രകാരം ശിവൻകുട്ടിയുടെ സുരക്ഷയ്ക്കായി ഇന്റലിജൻസ് വിഭാഗം കമാൻഡോയെ അനുവദിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി കണ്ടെത്താൻ കാരണക്കാരനായ അഭിഭാഷകൻ അനന്തപത്മനാഭനും പ്രത്യേകസുരക്ഷ അനുവദിച്ചു. സർക്കാരിന്റെ നിലപാടുകൾക്ക് എതിരെ വാദിച്ചാണ് കേസിൽ അനന്തപത്മനാഭൻ അനുകൂല വിധി സംഘടിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ടു ഡൽഹിയിൽ ടാങ്കർലോറി ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ നാലുതവണയാണ് അനന്തപത്മനാഭന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. ഡൽഹി സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടെങ്കിലും അനന്തപത്മനാഭൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമാണ്ടോ സംരക്ഷണം.

ശിവൻകുട്ടിക്കു പൊലീസ് സംരക്ഷണമേർപ്പെടുത്തിയത് സിപിഎമ്മിനെ പോലും ഞെട്ടിച്ചു. സിപിഎമ്മിന്റെ മുന്മന്ത്രിയും എംപിയുമുൾപ്പെടെ ജില്ലയിൽനിന്നുള്ള മറ്റു സിപിഐ(എം). സംസ്ഥാനസമിതിയംഗങ്ങളൊന്നും സുരക്ഷാപട്ടികയിൽ സ്ഥാനം പിടിച്ചില്ല. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, മുന്മന്ത്രി എം. വിജയകുമാർ, ടി.എൻ. സീമ എംപി, കോലിയക്കോട് കൃഷ്ണൻനായർ, ആനത്തലവട്ടം ആനന്ദൻ, പിരപ്പൻകോട് മുരളി എന്നിവരാണു ജില്ലയിൽനിന്നുള്ള മറ്റു സിപിഐ(എം). സംസ്ഥാനസമിതിയംഗങ്ങൾ. ഇതിൽ, ശിവൻകുട്ടിക്കു പുറമേ കോലിയക്കോട് കൃഷ്ണൻനായരും നിയമസഭാംഗമാണ്.

സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി. അംഗം പിണറായി വിജയൻ, കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർക്കും പ്രത്യേകസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദന്റെ സുരക്ഷ വർധിപ്പിച്ചു. എംഎ‍ൽഎമാരിൽ ശിവൻകുട്ടിക്കു പുറമേ കെ.എം. ഷാജി, എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. ബഷീർ, ഇ.പി. ജയരാജൻ, സി ദിവാകരൻ, അൻവർ സാദത്ത് എന്നിവർക്കും സുരക്ഷയേർപ്പെടുത്തി. .

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മൂന്നു ജില്ലകളിലെ പൊലീസ് മേധാവിമാർക്കും വി.ഐ.പി. സുരക്ഷ നൽകും. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷാസേനാംഗങ്ങളുടെ എണ്ണം കുറച്ചെങ്കിലും അദ്ദേഹത്തിന്റെ അഭ്യർത്ഥനയേത്തുടർന്നു പുനഃസ്ഥാപിച്ചു. വി.ഐ.പി. സുരക്ഷ നിർവഹിക്കുന്ന പൊലീസുകാരെ നിരീക്ഷിക്കുന്ന പ്രത്യേകസമിതി കഴിഞ്ഞദിവസം ഇന്റലിജൻസ് എ.ഡി.ജി.പിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മാതാ അമൃതാനന്ദമയി, യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ, ജെ.എസ്.എസ്. നേതാവ് കെ.ആർ. ഗൗരിയമ്മ, ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, മുൻ എംപി: കെ. സുധാകരൻ, ആർ.എംപി. നേതാക്കളായ കെ.കെ.രമ, എൻ. വേണു, ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് ഉപദേശകസമിതി അധ്യക്ഷൻ ജസ്റ്റിസ് വി. രാംകുമാർ, ജയിൽ ഡി.ജി.പി: ടി.പി. സെൻകുമാർ, ഡിവൈ.എസ്‌പി: കെ. സുകുമാരൻ, സിപിഐ(എം). വയനാട് ജില്ലാ സെക്രട്ടറി ശശീന്ദ്രൻ, സിപിഐ(എം). ഓർക്കാട്ടേരി ഏരിയ സെക്രട്ടറി ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാവ് പി.ടി. നിത്യാനന്ദൻ, മാദ്ധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ എന്നിവർക്കും സുരകഷ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP