Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി വി എസ് സുനിൽകുമാർ; മനുഷ്യനെ കൊല്ലുന്നവർ മൃഗങ്ങളെ കൊല്ലരുതെന്ന് എങ്ങനെ പറയുമെന്ന് മന്തി സുധാകരൻ; ലക്ഷ്യം വർഗീയ ധ്രുവീകരണമെന്ന് എംബി രാജേഷ്

ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി വി എസ് സുനിൽകുമാർ; മനുഷ്യനെ കൊല്ലുന്നവർ മൃഗങ്ങളെ കൊല്ലരുതെന്ന് എങ്ങനെ പറയുമെന്ന് മന്തി സുധാകരൻ; ലക്ഷ്യം വർഗീയ ധ്രുവീകരണമെന്ന് എംബി രാജേഷ്

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നീക്കമാണ് ഇത്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ഉത്തരവാണ് ഇതെന്നും സുനിൽ കുമാർ പറഞ്ഞു.
കേരളത്തിൽ കേന്ദ്ര തീരുമാനം ആരും അംഗീകരിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു. വിദ്വേഷ രാഷ്ട്രീയം വളർത്താൻ ശ്രമിക്കുകയാണ്. മനുഷ്യനെ കൊല്ലുന്നവർ മൃഗങ്ങളെ കൊല്ലരുതെന്ന് എങ്ങനെ പറയും. കേന്ദ്ര തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിനു പിന്നിൽ മത വികാരം ആളിക്കത്തിക്കാനുള്ള സംഘപരിവാർ അജണ്ടയെന്ന് എം.ബി രാജേഷ് എംപി പറഞ്ഞു. നിരോധനം നിയമപരമായി നിലനിൽക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നീക്കത്തിനു പിന്നിൽ സംഘപരിവാറിന്റെ ഇരട്ടത്താപ്പാണെന്നും പറഞ്ഞു. കശാപ്പു നിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ കനത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഏറിയ പങ്കും സംഘപരിവാറിന്റെ അടുത്ത ആളുകളുടേതാണ്. വോട്ട് ബാങ്ക് ലക്ഷ്യം വച്ചു കൊണ്ടുള്ള വർഗ്ഗീയ ധ്രുവീകരണമാണ് നീക്കത്തിനു പിന്നിലെന്നും രാജേഷ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP