Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്റേണൽ അസസ്‌മെന്റിന് പുതിയ സംവിധാനം ശിപാർശ ചെയ്ത് വിസിമാരുടെ സമിതി; അക്കാദമിക് ഓഡിറ്റിംഗും പരാതിപരിഹാര സംവിധാനവും പരിഗണിക്കണം; പരാതി പരിഹാരത്തിന് പരിഗണിക്കുന്നത് കോളജ് തലത്തിലും വാഴ്‌സിറ്റി തലത്തിലും ഓംബുഡ്‌സ്മാൻ സംവിധാനം

ഇന്റേണൽ അസസ്‌മെന്റിന് പുതിയ സംവിധാനം ശിപാർശ ചെയ്ത് വിസിമാരുടെ സമിതി; അക്കാദമിക് ഓഡിറ്റിംഗും പരാതിപരിഹാര സംവിധാനവും പരിഗണിക്കണം; പരാതി പരിഹാരത്തിന് പരിഗണിക്കുന്നത് കോളജ് തലത്തിലും വാഴ്‌സിറ്റി തലത്തിലും ഓംബുഡ്‌സ്മാൻ സംവിധാനം

തിരുവനന്തപുരം: കോളേജുകളിലെ ഇന്റേണൽ അസെസ്മെന്റിന് പുതിയ സംവിധാനം വേണമെന്ന് വൈസ് ചാൻസലർമാരുടെ സമിതി. കോളേജ്, സർവ്വകലാശാല തലത്തിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും അക്കാദമിക് ഓഡിറ്റിങ് ഏർപ്പെടുത്തണമെന്നുമാണ് വിസിമാരുടെ സമിതിയുടെ ശുപാർശകളിൽ പ്രധാനം.

സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദ്ദേശങ്ങൾ. ഇന്റേണൽ അസെസ്മെന്റ് സംവിധാനം പുനഃസംഘടിപ്പിക്കണമെന്ന് എംജി വൈസ് ചാൻസലർ അധ്യക്ഷനായ സമിതിയാണ് ആവശ്യപ്പെട്ടത്.

ഇന്റേണൽ അസസ്മെന്റ് സംബന്ധിച്ച് മനപ്പൂർവമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കുന്നതിനായി അക്കാദമിക് ഓഡിറ്റിങ്, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മർ കോഴ്സ് എന്നീ നാലിന നടപടികളാണ് എം.ജി യൂണിവേഴ്സിറ്റി വിസി ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

അക്കാദമിക് ഓഡിറ്റിംഗിൽ കോളജുകളിലെ ഇന്റേണൽ ഓഡിറ്റിങ് സെല്ലും സർവകലാശാലയിലെ എക്സ്റ്റേണൽ ഓഡിറ്റിങ് സെല്ലും വിഭാവനം ചെയ്യുന്നുണ്ട്. കോളജുകളിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ പ്രൊഫസർമാരുൾക്കൊള്ളുന്ന ഇന്റേണൽ ഓഡിറ്റിങ് സമിതി സർവകലാശാലയിലെ എക്സ്റ്റേണൽ ഓഡിറ്റിങ് സമിതിക്ക് ആവശ്യമായ രേഖകൾ നൽകണം.

ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സമിതി ശുപാർശ നൽകിയിട്ടുണ്ട്. ഇതിലൂടെ അസസ്മെന്റുമായി ബന്ധപ്പെട്ട മാർക്കുകൾ, ഹാജർ എന്നിവ വിദ്യാർത്ഥികൾക്ക് ലഭ്യമാവും. പരാതികൾ പരിഹരിക്കുന്നതിനായി ദ്വിതല ഓംബുഡ്്സ്മാൻ സംവിധാനവും സമിതി വിഭാവനം ചെയ്യുന്നുണ്ട്. സർവകലാശാല തലത്തിലും കോളജ് തലത്തിലുമാവും ഓംബുഡ്സ്മാൻ നിലവിലുണ്ടാവുക. വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഹാജർ നേടുന്നതിനുമാണ് സമ്മർ കോഴ്സ്.

നേരത്തെ നെഹ്റു കോളജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകളിലും തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലും സ്വാശ്രയ കോളജുകളിൽ ഇന്റേണൽ മാർക്ക് നൽകുന്നതിലുൾപ്പടെ വിവേചനങ്ങൾ നില നിന്നിരുന്നതായി വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ വിസിമാരുടെ സമിതിയെ നിയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP