Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി; 'പെൺകുട്ടിയല്ല, ഇത് ചെയ്തത് ഞങ്ങൾ ക്വട്ടേഷൻ നൽകിയതാണ്' എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതെന്ന് പായിച്ചിറ നവാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി; 'പെൺകുട്ടിയല്ല, ഇത് ചെയ്തത് ഞങ്ങൾ ക്വട്ടേഷൻ നൽകിയതാണ്' എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതെന്ന് പായിച്ചിറ നവാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ

തിരുവനന്തപുരം: പേട്ടയിൽ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് സിനിമാ താരം ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണമെന്ന് പരാതി. ഭാഗ്യലക്ഷിയെ കൂടാതെ പാതുപ്രവർത്തക ധന്യാമേരി എന്നിവരെ ചോദ്യം ചെയ്യണമെന്ന് പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസാണ് പരാതി നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ട് നവാസ് ഡിജിപിക്ക് പരാതി നൽകി.

പരാതിയിൽ പറയുന്നത് ഇങ്ങനെ: സംഭവത്തിന് ശേഷം ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി പറഞ്ഞത്, 'പെൺകുട്ടിയല്ല, ഇത് ചെയ്തത് ഞങ്ങൾ ക്വട്ടേഷൻ നൽകിയതാണ്' എന്നാണ്. മറ്റൊരു ചാനൽ ചർച്ചയിൽ ധന്യാമേരി പറഞ്ഞത് 'ഇതിന്റെ തുടക്കം മുതൽ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എനിക്ക് വളരെ നന്നായി അറിയാമെന്നാണ്. കൂടാതെ സംഭവം നടന്നയുടനെ ഞാനും ഭാഗ്യലക്ഷിയും പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിയെന്നും, ഞങ്ങളുടെ സാന്നിധ്യത്തിലാണ് പെൺകുട്ടി മൊഴി നൽകിയതെന്നും, പെൺകുട്ടിക്ക് ഞങ്ങൾ പണം നൽകിയെന്നുമാണ്.'

ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് നവാസിന്റെ ആവശ്യം. ഈ രണ്ട് ചാനൽ ചർച്ചയിലും പായ്ച്ചിറ നവാസും ഉണ്ടായിരുന്നു.

നേരത്തെ, ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നവാസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പെൺകുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോൾ സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നാണ് നവാസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP