Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുത്തൂറ്റിൽ നിന്ന് വാങ്ങിയ ജാഗ്വാർ കട്ടപ്പുറത്തായി; 65 ലക്ഷത്തിന്റെ വാഹനം വാങ്ങി കുടുങ്ങിയ വ്യവസായി സമരവുമായി മുത്തൂറ്റിനുമുന്നിൽ; പോറൽമാറ്റാൻ കൊടുത്ത ജാഗ്വാർ 14 മാസമായി വിട്ടുകിട്ടിയില്ല  

മുത്തൂറ്റിൽ നിന്ന് വാങ്ങിയ ജാഗ്വാർ കട്ടപ്പുറത്തായി; 65 ലക്ഷത്തിന്റെ വാഹനം വാങ്ങി കുടുങ്ങിയ വ്യവസായി സമരവുമായി മുത്തൂറ്റിനുമുന്നിൽ; പോറൽമാറ്റാൻ കൊടുത്ത ജാഗ്വാർ 14 മാസമായി വിട്ടുകിട്ടിയില്ല   

കൊച്ചി: 65 ലക്ഷം മുടക്കി വാങ്ങിയ ജാഗ്വാറിൽ വീണ ഒരു പോറൽ മാറ്റാൻ ഷോറൂമിൽ ഏൽപിച്ച യുവവ്യവസായി കുടുങ്ങി. ആശിച്ചുവാങ്ങിച്ച വണ്ടി ഓരോരോ കാരണംപറഞ്ഞ് ഷോറൂമിൽത്തന്നെ കിടന്നതോടെ വാഹനമുടമ സമരവുമായി ഷോറൂമിന് മുന്നിലെത്തി. ഒരു ലക്ഷത്തിലധികം രൂപ മാസ അടവിന് വാങ്ങിയ 65 ലക്ഷം വിലവരുന്ന ജാഗ്വാർ കാർ ഉപയോഗിക്കാൻ കഴിയാതയതോടെ ന്യൂയർ കുറികമ്പനി മാനേജിങ് ഡയറക്ടർ എം എം പ്രസാദ് ആണ് കൊച്ചിയിലെ മൂത്തൂറ്റ് ഷോറുമിന് മുന്നിൽ പ്രത്യക്ഷ സമരവുമായി എത്തിയത്. 

കഴിഞ്ഞ 14 മാസമായി ജാഗ്വാർ വിവിധ കാരണങ്ങളുടെ പേരിൽ മൂത്തൂറ്റ് മോട്ടോഴ്സിന്റെ ഷോറൂമിലാണ്. ഇത്രയും വലിയ തുക കൊടുത്ത് വാങ്ങിയ ആഡംബര കാർ ഒരു വർഷത്തിലധികമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രസാദ് പറയുന്നു. പ്രശ്‌നങ്ങൾ തീർത്ത് വാഹനം വിട്ടുതരാൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാരണംപറഞ്ഞ് ഷോറൂമിൽ നിന്ന് വണ്ടി കിട്ടില്ല. ഒടുവിൽ സഹികെട്ടാണ് യുവ വ്യവസായിയും ന്യൂയർ കുറി കമ്പനി മാനേജിങ് ഡയറക്ടറുമായ പ്രസാദ് മൂത്തൂറ്റിനുമുനിൽ സൂചനാ നിരാഹാര സമരം നടത്തിയത്. 2015 ഫെബ്രുവരിയിലാണ് മുത്തൂറ്റ് മോട്ടേഴ്സിൽ നിന്ന് പ്രസാദ് ജാഗ്വാർ സ്വന്തമാക്കുന്നത്.

ഒരു മാസത്തിനിടെ ഉണ്ടായ സ്‌ക്രാച്ച് മാറ്റുന്നതിനുവേണ്ടിയാണ് ആദ്യമായി ഷോറുമിൽ എത്തുന്നത്. രണ്ട് ദിവസം കഴിഞ്ഞ് കാർ തിരികെ കിട്ടിയെങ്കിലും കാർ വാഷിങിനിടെ ഈ പെയിന്റ് ഇളകിപ്പോയി. പിന്നീട് മുൻ ഗ്ലാസ് പൊട്ടി സർവ്വീസ് സെന്ററിൽ എത്തിച്ച കാർ മാസങ്ങൾ കഴിഞ്ഞിട്ടും തനിക്ക് ലഭിച്ചില്ലെന്ന് പ്രസാദ് പറയുന്നു. ഇൻഷ്വർ തുക കിട്ടിയില്ലെന്ന് പറഞ്ഞായിരുന്നു അഞ്ചുമാസത്തോളം വണ്ടി തടഞ്ഞിട്ടത്.

കഴിഞ്ഞ 14 മാസമായി ഒരു ലക്ഷത്തോളം വരുന്ന വണ്ടിയുടെ പ്രതിമാസ ഗഡു അടക്കുന്നുണ്ടെങ്കിലും ജാഗ്വാർ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മുത്തൂറ്റ് ഷോറുമിൽ നിരവധി തവണ പരാതി പറഞ്ഞെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ഇതോടെയാണ് നിരാഹാര സമരവുമായി രംഗത്തെത്തിയത്. സൂചനാ സമരത്തിലും തീരുമാനമായില്ലെങ്കിൽ മൂത്തൂറ്റ് ഷോറൂമിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുമെന്ന് പ്രസാദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP