Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളം വാക്ക് തെറ്റി എഴുതിയതിന് കരുനാഗപ്പള്ളിയിൽ അഞ്ചു വയസ്സുകാരിയെ അദ്ധ്യാപിക മർദ്ദിച്ചു; കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതി കരുനാഗപ്പള്ളി എസ്.ഐ പിൻവലിപ്പിച്ചെന്നും ആക്ഷേപം

മലയാളം വാക്ക് തെറ്റി എഴുതിയതിന് കരുനാഗപ്പള്ളിയിൽ അഞ്ചു വയസ്സുകാരിയെ അദ്ധ്യാപിക മർദ്ദിച്ചു; കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതി കരുനാഗപ്പള്ളി എസ്.ഐ പിൻവലിപ്പിച്ചെന്നും ആക്ഷേപം

ആർ പീയൂഷ്

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ അഞ്ചു വയസ്സുകാരിയായ യുകെജി വിദ്യാർത്ഥിനിക്ക് അദ്ധ്യാപികയുടെ ക്രൂരമർദ്ദനം. കരുനാഗപ്പള്ളി സി.എം.എസ്.എൽ.പി സ്‌ക്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയായ കരുനാഗപ്പള്ളി കോഴിക്കോട് തോട്ടുകര പടീറ്റതിൽ സജീവ്-റജീന ദമ്പതികളുടെ മകൾ അസ്ന(അഞ്ച്)യാണ് അദ്ധ്യാപികയുടെ കൊടിയ മർദ്ദനത്തിന് ഇരയായത്.

ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. സ്‌ക്കൂളിൽ പരീക്ഷ നടക്കുകയായിരുന്നു. ഈ സമയം പരീക്ഷ എഴുതിക്കൊണ്ടിരുന്ന അസ്നയുടെ സമീപം ഇന്ദു എന്ന ടീച്ചർ എത്തുകയും അസ്നയുടെ പേപ്പറിൽ എഴുതിയിരിക്കുന്ന മലയാളം വാക്ക് തെറ്റി എന്ന് പറഞ്ഞ് അസ്നയെ കൈയും ചൂരലും ഉപയോഗിച്ച് മർദ്ദക്കുകയായിരുന്നു എന്നാണ് പരാതി. കാലിൽ ഇരുപതോളം പ്രാവിശ്യം അടിച്ചതായി കുട്ടി പരാതിപ്പെട്ടു.

അടിയേറ്റ് അവശയായ കുട്ടിയോട് അടിച്ച വിവരം വീട്ടിൽ അറിയിക്കരുതെന്നും വീട്ടുകാരുമായി വന്ന് വഴക്ക് ഉണ്ടാക്കരുതെന്നും താക്കീത് നൽകി. പിന്നീട് കുട്ടിയുടെ കാലിലെ അടിയുടെ പാട് മാറ്റാനായി ഇവർ വെള്ളം ഉപയോഗിച്ച് ഉഴിയുകയും ചെയ്തു. സ്‌ക്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞിരുന്നില്ല. ഇതേ സ്‌ക്കൂളിലെ സഹപാഠിയായ വിദ്യാർത്ഥി പറഞ്ഞാണ് വിവരങ്ങൾ മാതാപിതാക്കൾ അറിഞ്ഞത്. ഗുരുതരമായി കാലിൽ മർദ്ധനമേറ്റ കുട്ടിയേ ഉടൻ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും അദ്ധ്യാപികയ്ക്കെതിരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ നിർബന്ധിപ്പിച്ച് പരാതി പിൻവലിപ്പിച്ചു. എന്നാൽ ഇന്ന് ശിശുക്ഷേമ വകുപ്പിന് പരാതി നൽകി.

ശിശുക്ഷേമസമിതി പ്രതിനിധി ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അദ്ധ്യാപികയ്‌ക്കെതിരെ കമ്മീഷണർക്ക് പരാതി നൽകുമെന്ന് മാതാപിതാക്കൾ മറുനാടനോട് പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും സ്‌ക്കൂൾ അധികൃതരോ അദ്ധ്യാപകരോ കുട്ടിയെ കാണാൻ ആശുപത്രിയിലെത്തുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തില്ല. അതേ സമയം സ്റ്റേഷനിൽ എസ്.ഐക്ക് കൂറുള്ളവർക്കെതിരെ ആര് പരാതി നൽകിയാലും നിർബന്ധിപ്പിച്ച് പരാതി പിൻവലിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ബസ് കാത്ത് നിന്ന വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ ചുമട്ട് തൊഴിലാളി മൊബൈലിൽ പകർത്തിയ കേസും ഇതുപോലെ പിൻവലിപ്പിക്കുകയും സഹായിക്കാൻ ചെന്ന മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കരുനാഗപ്പള്ളി എസ്.ഐ പി.രാജേഷിനെ തിരെ പെൺകുട്ടി മുഖ്യ മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP