Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനചവിട്ടി കൊന്ന ദീപാലിയുടെ മൃതദേഹത്തോട് വിമാനത്താവളത്തിൽ അനാദരവ്; മൃതദേഹം പലകാരണങ്ങൾ പറഞ്ഞ് നാട്ടിലേക്ക് അയയ്ക്കാൻ എട്ട് മണിക്കൂർ വൈകിപ്പിച്ചു

ആനചവിട്ടി കൊന്ന ദീപാലിയുടെ മൃതദേഹത്തോട് വിമാനത്താവളത്തിൽ അനാദരവ്; മൃതദേഹം പലകാരണങ്ങൾ പറഞ്ഞ് നാട്ടിലേക്ക് അയയ്ക്കാൻ എട്ട് മണിക്കൂർ വൈകിപ്പിച്ചു

കൊച്ചി: ആനയുടെ ചവിട്ടേറ്റു മരിച്ച ഗുജറാത്ത് സ്വദേശിനി ദീപാലി (27) യുടെ മൃതദേഹത്തോടു നെടുമ്പാശേരി വിമാനത്താവളത്തിൽ ജെറ്റ് എയർവെയ്‌സ് ഉദ്യോഗസ്ഥർ അനാദരവു കാട്ടിയതായി ആക്ഷേപം. പ്രത്യേക സാഹചര്യങ്ങളിൽ പ്രധാന പരിഗണന നൽകി വിമാനത്താവള അധികൃതർ മൃതദേഹം കയറ്റിവിടേണ്ടതാണ്. അതുണ്ടായില്ലെന്നാണ് പരാതി.

പോസ്റ്റുമോർട്ടം നടത്തി എംബാം ചെയ്ത് എത്തിച്ച മൃതദേഹം യഥാവിധം പാക്ക് ചെയ്യാത്തതിന്റെ പേരിലാണ് ഗുജറാത്തിലേക്കു കയറ്റിവിടാൻ മണിക്കൂറുകൾ വൈകിയത്. മൃതദേഹം അടക്കം ചെയ്ത പെട്ടിയിൽനിന്നു ചോർച്ച കണ്ടതിനെത്തുടർന്നു വീണ്ടും എംബാം ചെയ്യാൻ മടക്കി അയച്ചുവെന്നാണ് എയർലൈൻസ് അധികൃതരുടെ വിശദീകരണം. ഇതുമൂലം എട്ട് മണിക്കൂർ വൈകിയാണ് മൃതദേഹം നാട്ടിലെത്തിയത്.

രാവിലെ ഒമ്പതിനു മുംബൈ വഴി പോകേണ്ട ജെറ്റ് എയർവെയ്‌സിൽ കൊണ്ടുപോകേണ്ട മൃതദേഹം വൈകിട്ട് അഞ്ചിനുള്ള വിമാനത്തിലാണ് അയച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി വീണ്ടും എംബാം ചെയ്തശേഷമാണ് മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. ദീപാളിയുടെ ഭർത്താവ് റിങ്കേഷ് സംസ്‌കാരച്ചടങ്ങുകൾക്കുള്ള ഒരുക്കത്തിനായി നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു.

നർമദാ ജില്ലയിലെ ഫർദാർ ഡാം റാജ് പിപല സ്ട്രീറ്റിലാണു ദീപാലിയുടെ വീട്. അടുത്തു നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തുമ്പിക്കൈ തട്ടി ആനയുടെ കാൽചുവട്ടിലേക്കു വീണപ്പോഴാണു ചവിട്ടേറ്റു മരിച്ചത്. കഴിഞ്ഞ ദിവസം അടിമാലിക്കടുത്തായിരുന്നു സംഭവം. ഭർത്താവിന്റേയും കുഞ്ഞിന്റേയും മുന്നിലായിരുന്നു മരണം.

ഭർത്താവ് രാഗേഷിനൊപ്പം ആനയുടെകൂടെനിന്നു ഫോട്ടോയെടുക്കവേയാണു ദാരുണ സംഭവം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇരുട്ടുകാനത്തു പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലാണ് അപകടം. സവാരിക്കുശേഷം ഫോട്ടോ എടുക്കുന്നതിനിടെ ആന തുമ്പിക്കൈ ഉയർത്തിയതു കണ്ടു ഭയന്ന യുവതി കാൽചുവട്ടിലേക്കു വീഴുകയായിരുന്നു. ആന ചവിട്ടുകയും ചെയ്തു.

ഗുരുതര പരുക്കേറ്റ യുവതിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ് ദീപാലി. നാലര വയസുകാരി ആയുഷി ഏക മകളാണ്. ഗുജറാത്തിൽ നിന്നുള്ള പതിനാലംഗ വിനോദസഞ്ചാരികൾ ഞായറാഴ്ചയാണു കൊച്ചിയിലെത്തിയത്. ഇവിടെനിന്നു മൂന്നാറിലേക്കുള്ള മാർഗമധ്യേ ആനസവാരിക്കിറങ്ങുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP