Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുനഃപ്രസിദ്ധീകരിച്ച എസ്എസ്എൽസി ഫലവും അപൂർണം; ഗ്രേസ് മാർക്കിലൂടെ ഗ്രേഡ് കൂടുന്നത് കാത്തിരുന്ന കുട്ടികൾക്ക് നിരാശ; പരീക്ഷാഭവനിൽ പരാതി പ്രളയം

പുനഃപ്രസിദ്ധീകരിച്ച എസ്എസ്എൽസി ഫലവും അപൂർണം; ഗ്രേസ് മാർക്കിലൂടെ ഗ്രേഡ് കൂടുന്നത് കാത്തിരുന്ന കുട്ടികൾക്ക് നിരാശ; പരീക്ഷാഭവനിൽ പരാതി പ്രളയം

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പുനഃപ്രസിദ്ധീകരിച്ചിട്ടും പിഴവുകൾ വ്യാപകമെന്ന പരാതി ഉയരുകയാണ്. ഇതുസംബന്ധിച്ചു നിരവധി പരാതികളാണ് പരീക്ഷാഭവനിൽ ലഭിക്കുന്നത്.

ചിലരുടെ മാർക്ക് ലിസ്റ്റുകളിൽ ഒരു ഗ്രേഡ് പോലും രേഖപ്പെടുത്താതെയും ഗ്രേസ് മാർക്ക് ചേർക്കാതെയുമാണ് ഇക്കുറിയും ഫലം വന്നത്. അതേസമയം പിഴവ് സംഭവിച്ചതെങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പക്ഷേ ആര് അന്വേഷിക്കുമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. എങ്കിലും സ്വന്തം നിലയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഷയത്തിൽ മാത്രം ഗ്രേഡ് വിട്ടുപോയവർ രണ്ടാംവട്ട ഫലത്തിൽ പ്രതീക്ഷ അർപ്പിച്ചു. പക്ഷേ ഫലം വന്നപ്പോൾ ഒരു വിഷയത്തിനുപോലും ഗ്രേഡ് ഇല്ല.

കണ്ണൂർ കുന്നോത്ത് സ്‌കൂളിലെ ചില കുട്ടികൾക്കാണ് ഈ ദുരിതം. ഗ്രേസ് മാർക്ക് കൂടി ചേരുമ്പോൾ ഗ്രേഡ് കൂടുന്നത് കാത്തിരുന്ന ചില കുട്ടികളും നിരാശരായി. 40ലധികം കുട്ടികളുടെ ഗ്രേസ് മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. 257 കുട്ടികളുടെ മാർക്ക് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. ഇവരുടെ മാർക്ക് മൂല്യ നിർണയ ക്യാമ്പുകളിൽ നിന്ന് കിട്ടിയിട്ടില്ലെന്നാണ് വിശദീകരണം. ഗ്രേസ് മാർക്ക് പല സ്‌കൂളുകളിൽ നിന്നും ലഭിച്ചിട്ടില്ല. പ്രശ്‌നപരിഹാരം ഉടനുണ്ടാകുമെന്നും ഡിപിഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP