Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം നടപ്പുള്ള കാര്യമല്ലെന്ന് എം.എം. മണി; ഓരോ ദിവസവും പുതിയ വീടുകൾ വരുന്ന കേരളത്തിൽ എങ്ങനെയാണ് എല്ലായിടത്തും വൈദ്യുതിയുണ്ടെന്നു പറയാനാകുക; മന്ത്രിയുടെ പ്രസ്താവന സമ്പൂർണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി നടത്താനിരിക്കേ

സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം നടപ്പുള്ള കാര്യമല്ലെന്ന് എം.എം. മണി; ഓരോ ദിവസവും പുതിയ വീടുകൾ വരുന്ന കേരളത്തിൽ എങ്ങനെയാണ് എല്ലായിടത്തും വൈദ്യുതിയുണ്ടെന്നു പറയാനാകുക; മന്ത്രിയുടെ പ്രസ്താവന സമ്പൂർണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി നടത്താനിരിക്കേ

കണ്ണൂർ: സമ്പൂർണ വൈദ്യുതീകരണം നടക്കുന്ന കാര്യമല്ലെന്ന് മന്ത്രി എം.എം. മണി. മെയ്‌ 30ന് സമ്പൂർണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരിക്കെയാണ് വൈദ്യുതിമന്ത്രിയുടെ പ്രസ്താവന എന്നതു ശ്രദ്ധേയം.

കേരളത്തിലെ എല്ലാ വീട്ടിലും വൈദ്യുതി എന്നതു പ്രായോഗികമായി നടപ്പില്ലെന്നു മന്ത്രി മണി പറഞ്ഞു. ഓരോ ദിവസവും പുതിയ വീടുകൾ വരുന്ന കേരളത്തിൽ എങ്ങനെയാണ് എല്ലായിടത്തും വൈദ്യുതിയുണ്ടെന്നു പ്രഖ്യാപിക്കാനാകുക. പിന്നെ പ്രഖ്യാപനം നടത്താമെന്നു മാത്രം.

കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിയെന്ന് ഒരുമാസമെങ്കിലും പറയാൻ കഴിഞ്ഞാൽ മതിയായിരുന്നെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കാൻ വന്നതായിരുന്നു എം.എം.മണി.

അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃത്യാലുണ്ടായതാണെന്നു പരിസ്ഥിതിവാദികൾ ധരിക്കരുത്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾ വഴിയുണ്ടായതാണത്. വസ്തുത അറിയാതെയാണ് ഇവരുടെയെല്ലാം വിമർശനം. പദ്ധതിയെക്കുറിച്ചു പറയുമ്പോഴേ പ്രശ്‌നമാണ്. എൽഡിഎഫിന് അകത്തുംപുറത്തും പ്രശ്‌നം. അതിരപ്പള്ളി പദ്ധതിയെക്കുറിച്ചു കേരളത്തിൽ ചർച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താരംഭിച്ച കായംകുളം താപവൈദ്യുത നിലയം ഒരു യൂണിറ്റ് വൈദ്യുതി പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ. ആരംഭിക്കുമ്പോൾ ലാഭകരമായിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്തിനു പ്രയോജനപ്പെടാത്ത അവസ്ഥയാണ്. ആരംഭിക്കുന്ന സമയത്ത് ഒരുകിലോ നാഫ്തയ്ക്ക് 4000 രൂപയാണു വിലയെങ്കിൽ ഇപ്പോൾ 60,000 രൂപയാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP