Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ലാബ് അടർന്നു വീണ കാലടി പാലത്തിൽ ഇന്ന് മുതൽ പൂർണ ഗതാഗത നിരോധനം: ഐഐടി വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ചു

സ്ലാബ് അടർന്നു വീണ കാലടി പാലത്തിൽ ഇന്ന് മുതൽ പൂർണ ഗതാഗത നിരോധനം: ഐഐടി വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ചു

ആലുവ: കഴിഞ്ഞ ദിവസം സ്ലാബ് അടർന്നു വീണതിനെത്തുടർന്ന് ബലക്ഷയം സംഭവിച്ച കാലടി പാലത്തിൽ ഇ്ന്ന് മുതൽ പൂർണമായപം ഗതാഗതം നിരോധിക്കും. അറ്റകുറ്റപ്പണിയിൽ തകരാറുകൾ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പാലം വഴിയുള്ള ഗതാഗതം ചൊവ്വാഴ്ച മുതൽ പത്ത് ദിവസത്തേക്ക് പൂർണമായി നിരോധിക്കാൻ തീരുമാനിച്ചത്.

ഇന്നലെ ചെന്നൈ ഐ.ഐ.ടി സംഘം സ്ഥലം സന്ദർശിച്ചിരുന്നു. റിട്ട. പ്രൊഫ. പി.കെ. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദർശിച്ച ശേഷം നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വലിയ വാഹനങ്ങൾക്ക് ശനിയാഴ്ച മുതൽ നിരോധനം ഉണ്ടെങ്കിലും ചെറുവാഹനങ്ങൾ സഞ്ചരിക്കുന്നതിന് ഇന്നലെ വരെ വിലക്കുകളുണ്ടായിരുന്നില്ല.

താന്നിപ്പുഴക്ക് കുറുകെയുള്ള ശ്രീശങ്കര പാലത്തിൽ ഒരടി നീളത്തിലാണ് കഴിഞ്ഞ ദിവസം സ്ലാബ് അടർന്നുവീണത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു പാലത്തിന്റെ പാളി അടർന്നുവീണത്. തുടർന്ന് മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ നിരവധി വാഹനങ്ങളും ഗതാഗതകുരുക്കിൽപ്പെട്ടതിനെ തുടർന്ന് ആ വഴിയുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞയിടെ അറ്റകുറ്റപ്പണി നടത്തിയ ഭാഗമാണ് വീണ്ടും തകർന്നതെന്ന് ആരോപിച്ച് നാട്ടുകാർ ഇതുവഴിയുള്ള ഗതാഗതവും തടഞ്ഞിരുന്നു.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP