Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യാത്രക്കാരിയുടെ കൈയിൽ പിടിച്ച് പീഡനം; ആദ്യം കണ്ടക്ടർക്ക് കിട്ടിയത് കവിളത്തടി ; സ്ത്രീ പീഡനത്തിന് കേസുമെടുത്തു

യാത്രക്കാരിയുടെ കൈയിൽ പിടിച്ച് പീഡനം; ആദ്യം കണ്ടക്ടർക്ക് കിട്ടിയത് കവിളത്തടി ; സ്ത്രീ പീഡനത്തിന് കേസുമെടുത്തു

തലയോലപ്പറമ്പ്: സ്വകാര്യ ബസിലെ ചില ജീവനക്കാരുടെയെങ്കിലും പെരുമാറ്റം സ്ത്രീകൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. പക്ഷേ പലരും അഭിമാന ചിന്തകൾ കാരണം പലതും മനസ്സിലൊതുക്കും. ചിലർക്ക് സഹിക്കാനാകില്ല. അത് എവിടേയും എപ്പോഴും സംഭവിക്കാം. അതു തന്നെയാണ് തലയോലപ്പറമ്പിലും സംഭവച്ചത്. കണ്ടക്ടറായിരുന്നു വില്ലൻ. ആദ്യം കിട്ടിയത് കവിളത്ത് അടി. പിന്നീട് കൈവിലങ്ങും.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പെരുവ മൂർക്കാട്ടിൽപ്പടിക്ക് സമീപംവച്ചാണ് സംഭവം. സംഭവം സംബന്ധിച്ച് മൂവാറ്റുപുഴ-വെള്ളൂർ റൂട്ടിൽ ഓടുന്ന 'നീലകണ്ഠ' ബസ്സിലെ കണ്ടക്ടർ പെരുവ സ്വദേശി ബിനുവായിരുന്നു വില്ലൻ. മുപ്പത്തിയൊൻപതുകാരനായ കണ്ക്ടർക്കെതിരെ വെള്ളൂർ പൊലീസ് കേസെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമത്തിനാണ് കേസ്.

വെള്ളൂർ സ്വദശിനിയായ യുവതി പെരുവയിൽനിന്ന് ബസ്സിൽ കയറി. മൂർക്കാട്ടിൽപ്പടിയിൽ എത്തിയപ്പോൾ കണ്ടക്ടർ കൈയിൽ കടന്നുപിടിക്കുകയായിരുന്നു. തുടർന്നാണ് യുവതി അടിപൊട്ടിച്ചത്. യാത്രക്കാരും സംഭവം ഏറ്റെടുത്തതോടെ പൊലീസെത്തി. നാ്ട്ടുകാരും കൂടി. കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് വെള്ളൂർ സ്റ്റേഷനിൽ എത്തിച്ചു. യുവതി മൊഴിനൽകിയതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ. കെ.ജെ.തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP