Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസുകാരാണ് സ്ത്രീ പീഡനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്ഷേപങ്ങൾ കേട്ടിട്ടുള്ളതെന്ന് മന്ത്രി എംഎം മണി; സ്ത്രീവിഷയത്തിൽ നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ് സിപിഎമ്മെന്ന് ഹസൻ; സി.പി.എം- കോൺഗ്രസ് വാക്‌പോര് മുറുന്നു

കോൺഗ്രസുകാരാണ് സ്ത്രീ പീഡനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്ഷേപങ്ങൾ കേട്ടിട്ടുള്ളതെന്ന് മന്ത്രി എംഎം മണി; സ്ത്രീവിഷയത്തിൽ നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ് സിപിഎമ്മെന്ന് ഹസൻ; സി.പി.എം- കോൺഗ്രസ് വാക്‌പോര് മുറുന്നു

തിരുവനന്തപുരം: സ്ത്രീ പീഡകർ ഏറ്റവും കൂടുതലുള്ളത് കോൺഗ്രസിലാണെന്ന മന്ത്രി എം.എം. മണിയുടെ പരിഹാസത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ രംഗത്ത്.

സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാർട്ടി സിപിഎമ്മാണ്. എന്നിട്ടാണ് മണി കോൺഗ്രസിനെ അധിക്ഷേപിക്കുന്നത്. വിവാദ പരാമർശം നടത്തിയ എം.എം. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.

കോൺഗ്രസുകാരാണ് സ്ത്രീ പീഡനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്ഷേപങ്ങൾ കേട്ടിട്ടുള്ളതെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ പരിഹാസം. സോളർ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് കോൺഗ്രസ് നേതാക്കൾ കാട്ടിക്കൂട്ടിയത്. ഇതിൽ പങ്കുള്ളവർക്കും കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നൽകിയില്ലേ? സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ ഉൾപ്പെടെയുള്ളവർ വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണ്. ചരിത്രകാരന്മാർ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരത്തിൽ സ്ത്രീപീഡനത്തിന്റെ പേരിൽ ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി അവകാശപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP