Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീവറേജസ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ വാങ്ങി മുങ്ങി; കെപിസിസി അംഗമായ കോൺഗ്രസ് നേതാവ് പിടിയിൽ

ബീവറേജസ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ വാങ്ങി മുങ്ങി; കെപിസിസി അംഗമായ കോൺഗ്രസ് നേതാവ് പിടിയിൽ

തൃശൂർ: ഖദറിനെ മറയാക്കി തട്ടിപ്പു നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. ജോലി വാഗ്ദാനം ചെയ്ത പണം തട്ടിച്ച കേസിൽ മലപ്പുറം സ്വദേശിയായ കെപിസിസി അംഗമാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോട് തച്ചണ്ണ സ്വദേശി മൂത്തേടത്ത് പാറയ്ക്കൽ മുഹമ്മദിനെ ടൗൺ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കെപിസിസി. അംഗവും മലപ്പുറം ഡി.സി.സി. സെക്രട്ടറിയുമായിരുന്നു മുഹമ്മദ്.

ബിവറേജസ് കോർപറേഷനിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയിട്ടും ജോലി ലഭിച്ചില്ലെന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. 2005ൽ കൂർക്കഞ്ചേരി സ്വദേശി പുളിപറമ്പ് ജിലേഷ് എന്നയാളിൽനിന്ന് ഒരുലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തി. കേസിൽ ജാമ്യമെടുത്തശേഷം മുങ്ങി. പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

ഇയാളുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. മുമ്പു മഞ്ചേരി വഖഫ് ബോർഡ് ഉദ്യോഗസ്ഥനെ മർദിച്ച കേസിലും ഈകേസിൽ സാക്ഷി പറഞ്ഞ മുജീബ് റഹ്മാൻ തച്ചണ്ണ എന്നയാളെ മർദിച്ച കേസിലും മുഹമ്മദ് പ്രതിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP