Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതി തടയേണ്ടവർ അഴിമതിയുടെ ഭാഗമാകുമ്പോഴാണ് മാവോവാദികൾക്ക് പോരാടേണ്ടി വരുന്നത്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശിവദാസൻ നായർ എംഎൽഎ

അഴിമതി തടയേണ്ടവർ അഴിമതിയുടെ ഭാഗമാകുമ്പോഴാണ് മാവോവാദികൾക്ക് പോരാടേണ്ടി വരുന്നത്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശിവദാസൻ നായർ എംഎൽഎ

തിരുവനന്തപുരം: മാവോയിസ്റ്റുകളെ ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ കെ ശിവദാസൻ നായർ രംഗത്തെത്തി. മാവോവാദികളുടെത് അഴിമതിക്കെതിരെയുള്ള പ്രതികരണമാണെന്നും ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകേണ്ടതില്ലെന്നും കെ. ശിവദാസൻ നായർ എംഎ‍ൽഎ. അഴിമതി തടയേണ്ടവർ അഴിമതിയുടെ ഭാഗമാകുന്നു. ഈ സാഹചര്യത്തിലാണ് മാവോവാദികൾക്ക് വ്യവസ്ഥിതികൾക്കെതിരെ പോരാടേണ്ടി വരുന്നതെന്നും ശിവദാസൻ നായർ പറഞ്ഞു.

മാവോവാദിയാണ് എന്നതുമാത്രം ഒരാളെ കസ്റ്റഡിയിൽ എടുക്കാനോ തടഞ്ഞുവെയ്ക്കാനോ കാരണമാവുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. മാവോവാദിയാകുന്നത് കുറ്റകരമല്ല, വ്യക്തിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പൊലീസിന് വ്യക്തിയെ അറസ്റ്റുചെയ്യാൻ അധികാരമുള്ളൂ എന്നും ജസ്റ്റീസ് എ. മുഹമ്മദ് മുസ്താഖ് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

ഈ അഭിപ്രായത്തോടെ സംസ്ഥാനത്തെ മാവോയിസ്റ്റു കേസുകളുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് സർക്കാർ അപ്പീൽ നൽകുമെന്നുമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്. എന്നാൽ, ഇതിനെതിരായാണ് ശിവദാവസൻ നായർ രംഗത്തെത്തിയത്. മാവോയിസത്തിന്റെ പേരിൽ മാത്രം ഒരാളെ കസ്റ്റഡിയിൽ എടുക്കാനാകില്ല. മാവോയിസത്തിന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനമോ രാജ്യദ്രോഹ പ്രവർത്തനമോ നടത്തിയാൽ മാത്രമെ ഇത്തരം കേസുകളിൽ ഒരാളെ തടവിൽ വയ്ക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് അഭിപ്രായപ്പെട്ടത്.

മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്കുള്ള തണ്ടർബോൾട്ട് സേന പീഡിപ്പിച്ചു എന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹർജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വയനാട് സ്വദേശിയും റിട്ടയേർഡ് ജഡ്ജി ബാലകൃഷ്ണൻ നായരുടെ മകനുമായ ശ്യാം ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് അന്യായമായിട്ടാണെന്നും മാനസികമായി പീഡിപ്പിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP