Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് എൻജിനീയറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാക്കളെ എംഎൽഎയും സംഘവും ബലംപ്രയോഗിച്ച് ഇറക്കി; കൽപ്പറ്റ പൊലീസ് സ്‌റ്റേഷന് മുന്നിൽ സംഘർഷം

അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് എൻജിനീയറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാക്കളെ എംഎൽഎയും സംഘവും ബലംപ്രയോഗിച്ച് ഇറക്കി; കൽപ്പറ്റ പൊലീസ് സ്‌റ്റേഷന് മുന്നിൽ സംഘർഷം

കൽപ്പറ്റ: പൊലീസ് അറസ്റ്റു ചെയ്ത കോൺഗ്രസ് നേതാക്കളെ എംഎൽഎയും സംഘവും ബലംപ്രയോഗിച്ച് ഇറക്കികൊണ്ടുപോയി. കൽപ്പറ്റയിലാണ് സംഭവം. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ തദ്ദേശസ്വയംഭരണ വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അബ്ദുൾ സലീമിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടു കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റു ചെയിരുന്നത്. ഇവരെയാണ് ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനിൽ കുമാർ, വികസനകാര്യ സ്ഥിരം സമിതി അംഗം നസീർ ആലക്കൽ, തരിയോട് ഗ്രാമപഞ്ചായത്തംഗം വി.ജി. ഷിബു, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജെഷീർ പള്ളിവയൽ, യൂത്ത് കോൺഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി എന്നിവരെയാണ് ഇന്നു പുലർച്ചെ അഞ്ചോടെ വീട്ടിൽ കയറി അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകരും മറ്റു നേതാക്കളും എത്തി ഇവരെ ബലമായി പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കി. പൊലീസും പ്രവർത്തകരും സ്റ്റേഷനു മുന്നിൽ ഏറ്റുമുട്ടി.

എസ്എംഎസ് ഡിവൈഎസ്‌പി ജയ്‌സൺ ഏബ്രഹാമിന്റെ നിർദേശപ്രകാരം കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർമാരുടെ സംയുക്ത സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘവും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറെ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും ഇതിനെതിരെ പരാതി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൻജിനിയേഴ്‌സ് അസോസിയേഷൻ ജില്ലാ കളക്ടർക്കു പരാതി നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കുന്നതിനു വേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള റോഡുപണിക്ക് അനുമതി നൽകാൻ വിസമ്മതിച്ചതുകൊണ്ടാണ് എൻജിനിയറെ മർദിച്ചതെന്നും പരാതിയുണ്ടായിരുന്നു.

ഇവരെയാണ് മോചിപ്പിക്കാൻ ഐസി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റും അടക്കമുള്ളവർ സ്ഥലത്തെത്തിയത്. ബലംപ്രയോഗിച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പൗലോസും അടങ്ങിയവർ ചേർന്ന് മോചിപ്പിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയും ചെയ്തു. ഇപ്പോൾ നേതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ അനുനയിപ്പിച്ചിരിക്കയാണ് നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP