Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മദ്യനയവും നിരോധനവുമെല്ലാം നേതാക്കൾക്ക് മതി; പാർട്ടി പരിപാടിക്കെത്തണമെങ്കിൽ ഞങ്ങൾക്ക് 'തണ്ണിയടിക്കണം'; വി എം സുധീരൻ പങ്കെടുക്കുന്ന പരിപാടിക്ക് വന്നവരെത്തിയ ജീപ്പിൽ കാലിയായ മദ്യക്കുപ്പികളും ഗ്ലാസും

മദ്യനയവും നിരോധനവുമെല്ലാം നേതാക്കൾക്ക് മതി; പാർട്ടി പരിപാടിക്കെത്തണമെങ്കിൽ ഞങ്ങൾക്ക് 'തണ്ണിയടിക്കണം'; വി എം സുധീരൻ പങ്കെടുക്കുന്ന പരിപാടിക്ക് വന്നവരെത്തിയ ജീപ്പിൽ കാലിയായ മദ്യക്കുപ്പികളും ഗ്ലാസും

പാലക്കാട്: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പങ്കെടുക്കുന്ന യോഗത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ ജീപ്പിൽ നിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെടുത്തു. സുധീരൻ ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസിന്റെ പ്രത്യേക കൺവെൻഷന് എത്തിയവർ വന്ന ജീപ്പിൽ നിന്നാണ് പകുതി കുടിച്ചുതീർത്ത മദ്യക്കുപ്പികളും ഗ്ലാസുകളും കണ്ടെടുത്തത്.

അട്ടപ്പാടിയിൽ നിന്നെത്തിയ പ്രവർത്തകരുടേതാണ് ജീപ്പെന്നാണ് വിവരം. കോൺഗ്രസിന്റെ കൊടിയും ഈ ജീപ്പിൽ നാട്ടിയിട്ടുണ്ട്. പാലക്കാട് മുനിസിപ്പൽ ടൗൺ ഹാളിലായിരുന്നു കൺവെൻഷൻ. മദ്യത്തിനെതിരെ സുധീരൻ ഘോരഘോരം പ്രസംഗിക്കുമ്പോഴാണ് അണികൾ വേദിക്കുപുറത്ത് ജീപ്പിൽ ആഘോഷം നടത്തിയത്.

അതേസമയം വെള്ളമടിച്ച് കൺവെൻഷനിലെത്തിയ പ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. സർക്കാരും കെപിസിസിയുമെല്ലാം മദ്യത്തിനെതിരായി നിലകൊള്ളുന്ന വേളയിൽ ഈ ചതി ചെയ്തതാരെന്ന് കണ്ടെത്താനാണ് നേതൃത്വത്തിന്റെ ശ്രമം.

പാർട്ടി പരിപാടികളിൽ ആളെക്കൂട്ടാൻ പണവും ബിരിയാണിയും മദ്യവും നൽകുന്നെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇപ്പോഴും അത്തരത്തിൽ തന്നെയാണ് പാർട്ടികൾ ആളെക്കൂട്ടുന്നതെന്നാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്. മദ്യനയത്തിനുവേണ്ടി ശക്തിയുക്തം വാദിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് വി എം സുധീരൻ പങ്കെടുത്ത പരിപാടിക്കിടെ തന്നെ ഇത്തരത്തിൽ സംഭവം ഉണ്ടായത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP