Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സനാതന ധർമ്മം പടിക്കാൻ ആർഷ വിദ്യാ സമാജത്തിലേക്ക് വിളിച്ചിട്ടും പ്രണയം കൈവിടാൻ ഹരിത തയ്യാറായില്ല; മതപരിവർത്തന ശ്രമം എന്നാരോപിച്ച് തങ്ങളുടെ പ്രണയം തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഹരിതയും നിസാമുദ്ധീനും;പ്രണയത്തിനായി മതം മാറേണ്ടെന്ന് തെളിയിച്ച് നിസാമുദ്ദീനും ഹരിതയും ഒന്നിച്ചു

സനാതന ധർമ്മം പടിക്കാൻ ആർഷ വിദ്യാ സമാജത്തിലേക്ക് വിളിച്ചിട്ടും പ്രണയം കൈവിടാൻ ഹരിത തയ്യാറായില്ല; മതപരിവർത്തന ശ്രമം എന്നാരോപിച്ച് തങ്ങളുടെ പ്രണയം തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഹരിതയും നിസാമുദ്ധീനും;പ്രണയത്തിനായി മതം മാറേണ്ടെന്ന് തെളിയിച്ച്  നിസാമുദ്ദീനും ഹരിതയും ഒന്നിച്ചു

തൃശ്ശൂർ: ഒരു ഹിന്ദു മുസ്ലിം പ്രണയമോ മറ്റൊരു മതത്തിൽ പെട്ടവരുമായുള്ള വിവാഹമോ വിവാദമാകുന്ന കാലത്ത് എല്ലാ ആക്ഷേപങ്ങളോടും പട വെട്ടി നിസാമുദ്ദീനും ഹരിതയും ഒന്നിച്ചു. തങ്ങളുടെ പ്രണയത്തിൽ വർഗ്ഗീയത കലർത്തി തീവ്രവാദിയാക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ജീവിച്ച് കാണിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇരുവരും.
ഹൈക്കോടതിയുടെ പ്രത്യേക വിധി വന്നതോടെയാണ് വിവാഹം നടത്താൻ ഇരുവരും തീരുമാനിച്ചത്.

മുല്ലശേരി സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ലളിതമായ വിവാഹ ചടങ്ങ് നടന്നത്. പ്രണയത്തിൽ വർഗ്ഗീയതയും തീവ്രവാദവും കലർത്തുന്നവർക്കുള്ള തിരിച്ചടിയാണ് മതം മാറാതെയുള്ള നിസാമുദ്ദീന്റേയും ഹരിതയുടേയും വിവാഹം. തീവ്രവാദത്തിനായി സിറിയയിലേക്കു കടക്കാൻ ശ്രമിക്കുന്നെന്ന ആരോപണത്തെത്തുടർന്നു ആണ് ഇരുവരുടേയും പ്രണയം വിവാദത്തിലാവുന്നത്. മകളെ സിറിയയിലേക്ക് കടത്താൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ഹരിതയുടെ അഛനായിരുന്നു രംഗത്ത് വന്നത്. ഇതുസംബന്ധിച്ചു പല കുപ്രചരണങ്ങളും പ്രചരിച്ചിരുന്നു. ഇതെല്ലാം തകർത്താണ് ഇരുവരും ഒരുമിച്ചത്.

മതംമാറ്റി സിറിയയിലേക്കു കടത്താൻ ശ്രമിക്കുന്നു എന്നത് പൂർണ്ണമായും വ്യാജ വാർത്തയാണെന്നു നിസാമുദ്ദീനും ഹരിതയും പറയുന്നു. ഇങ്ങനെയുള്ള ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല. മതം മാറാൻ തീരുമാനിച്ചിട്ടില്ലെന്നും സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടത്തിയതെന്നും ഇരുവരും പറഞ്ഞു.
അതേസമയം ഹരിതയോട് വിവാദമായ തൃപ്പൂണിത്തുറയിലെ വിവാദമായ ആർഷ വിദ്യാ സമാജം ബന്ധപ്പെട്ടിരുന്നു. ഇതെല്ലാം തെറ്റാണെന്നും ഹരിത സനാതന ധർമ്മത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആർഷ വിദ്യാ സമാജത്തിലേക്ക് വരണമെന്നും അവർ അറിയിച്ചെന്ന് ഹരിത പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP