Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്നത്ത് പത്മനാഭനോ അതോ ശ്രീനാരായണ ഗുരുവോ? ആരാണ് കൂടുതൽ പ്രധാനപ്പെട്ടയാൾ: സർക്കാറിന്റെ പുതിയ അവധി ദിനങ്ങൾ വിവാദത്തിലേക്ക്

മന്നത്ത് പത്മനാഭനോ അതോ ശ്രീനാരായണ ഗുരുവോ? ആരാണ് കൂടുതൽ പ്രധാനപ്പെട്ടയാൾ: സർക്കാറിന്റെ പുതിയ അവധി ദിനങ്ങൾ വിവാദത്തിലേക്ക്

ആലപ്പുഴ: കേരളത്തിൽ എന്തുമേതും വിവാദമാകാൻ അധികം സമയമൊന്നും വേണ്ട. പ്രത്യേകിച്ച സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളാകുമ്പോൾ. ഇപ്പോഴിതാ സർക്കാർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതും വിവാദമായിരിക്കുന്നു. സർക്കാർ പുതിയ അവധി ദിനങ്ങൾ പ്രഖ്യാപിച്ചപ്പോൾ മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും പൊതു അവധിയാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതേച്ചൊല്ലിയും പ്രതിഷേധം ഉയരുകയാണിപ്പോൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

അവധി ദിവസങ്ങൾ തീരുമാനിച്ചപ്പോൾ ഗുരുദേവ ജയന്തിദിനമായ ഓഗസ്റ്റ് 30 ഒഴിവാക്കിയതിലാണ് വെള്ളാപ്പള്ളിക്ക് പ്രതിഷേധം. കലണ്ടർ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും പൊതു അവധിയാക്കാനും വിശ്വകർമ്മജയന്തി നിയന്ത്രിത അവധിയാക്കാനുമുള്ള തീരുമാനം സ്വാഗതാർഹമാണ്. എൻ.എസ്.എസിന്റെ ആവശ്യപ്രകാരം നേരത്തേ മന്നം ജയന്തി നിയന്ത്രിത അവധിയാക്കാൻ തീരുമാനിച്ചപ്പോൾ മന്നത്തെപ്പോലെ സമുന്നതനായ ഒരു മഹാവ്യക്തിയുടെ ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് രണ്ടുവർഷം മുമ്പ് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എൻഎസ്എസിന്റെ ആവശ്യപ്രകാരമാണ് മന്നത്ത് പത്മനാഭന്റെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിച്ചത്. വിശ്വകർമ്മജരുടെ ആവശ്യപ്രകാരം വിശ്വകർമ്മ ജയന്തി നിയന്ത്രിത അവധിയാക്കാനും തീരുമാനിച്ചു. എന്നാൽ മന്നത്തിന്റെ ജന്മദിനം അവധിയായി പ്രഖ്യാപിച്ച സർക്കാർ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തെ ഒഴിവാക്കിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. ശ്രീനാരായണ ഗുരുവാണോ അതോ മന്നത്ത് പത്മനാഭനാണോ കൂടുതൽ പ്രാധാന്യമുള്ള വ്യക്തിയെന്ന തരത്തിലേക്കാണ് ഇപ്പോൾ വിവാദം മുറുകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP