Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കട്ടപ്പനയിൽ 17.5 കിലോ ഹാഷിഷ് ഓയിൽ പിടികൂടി; ശിവസേനാ നേതാവും നെടുങ്കണ്ടത്തെ അഭിഭാഷകനും അറസ്റ്റിൽ

കട്ടപ്പനയിൽ 17.5 കിലോ ഹാഷിഷ് ഓയിൽ പിടികൂടി; ശിവസേനാ നേതാവും നെടുങ്കണ്ടത്തെ അഭിഭാഷകനും അറസ്റ്റിൽ

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ 17.5 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ അഭിഭാഷകനും ശിവസേനാ നേതാവുമുൾപ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്രമാർക്കറ്റിൽ 20 കോടിയിലേറെ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവിന്റെ കറയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലഹരിമരുന്നാണ് ഹാഷിഷ് ഓയിൽ

ശിവസേനാ നേതാവ് അഞ്ജുമാഷ്, നെടുങ്കണ്ടത്തെ അഭിഭാഷകൻ അഡ്വ. ബിജുമോൻ, ജില്ലാ ബാങ്ക് ശാന്തൻപാറ ശാഖയിലെ ജീവനക്കാരൻ അബിൻ ദിവാകരൻ എന്നിവരാണ് പിടിയിലായത് . ഇടുക്കി എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഇന്നുപുലർച്ചെ രാമയ്ക്കൽമേട്ടിൽ നിന്നാണ് ഷാഡോ പൊലീസ് സംഘം ഹാഷിഷ് ഓയിൽ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP