Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മൾ എല്ലാം സാറാമ്മയെ പോലെ ജാഗ്രത കാണിച്ചാൽ ഇവിടെ അഴിമതി ഇല്ലാതാകും; 1000 രൂപ കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസറെ നാലു കൊല്ലം ജയിലിൽ അടയ്ക്കുകയും പണി തെറിപ്പിക്കുകയും ചെയ്തത് വീട്ടമ്മയുടെ നിശ്ചയദാർഡ്യം

നമ്മൾ എല്ലാം സാറാമ്മയെ പോലെ ജാഗ്രത കാണിച്ചാൽ ഇവിടെ അഴിമതി ഇല്ലാതാകും; 1000 രൂപ കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസറെ നാലു കൊല്ലം ജയിലിൽ അടയ്ക്കുകയും പണി തെറിപ്പിക്കുകയും ചെയ്തത് വീട്ടമ്മയുടെ നിശ്ചയദാർഡ്യം

കോട്ടയം: കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിന് നാല് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. മാന്നാർ കുരുട്ടുശ്ശേരി മുൻ വില്ലേജ് അസിസ്റ്റന്റ് കായംകുളം എരുവ ഹരിഭവനം ഉണ്ണികൃഷ്ണനെയാണ് കോട്ടയം വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. മാന്നാർ പാവുക്കര കൊടകേരിൽ സാറാമ്മയുടെ നിശ്ചയദാർഡ്യമാണ് കൈക്കൂലിക്കാരനെ അഴിക്കുള്ളിലാക്കുന്നത്.

ഇവരുടെ മകൾക്ക് വിദ്യാഭ്യാസവായ്പയ്ക്കായാണ് കൈവശാവകാശ സർട്ടിഫിക്കറ്റ്, സ്‌കെച്ച്, പ്ലാൻ എന്നിവ ആവശ്യപ്പെട്ടത്. ആദ്യം ആയിരം രൂപ ആവശ്യപ്പെട്ടതിൽ 800 രൂപ നൽകി. വീണ്ടും അഞ്ഞൂറുരൂപയും മുൻ ബാക്കി ഇരുനൂറ് രൂപയും ആവശ്യപ്പെട്ടു. ഇതോടെയാണ് സാറാമ്മ കൈക്കൂലിക്കാരനെ കുടുക്കാൻ ഇറങ്ങിയത്. സാധാരണക്കാർ ആരും സാറാമ്മയുടെ വഴി തെരഞ്ഞെടുക്കാറില്ല. കൈക്കൂലി നൽകി കാര്യം നേടും. എന്നാൽ കൈക്കൂലിയോടുള്ള ഉദ്യോഗസ്ഥന്റെ ആർത്തിയാണ് നിയമവഴിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇതോടെ സാറാമ്മ ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്‌പി.ക്ക് പരാതി നൽകുകയായിരുന്നു. കൈക്കൂലി വാങ്ങിയതിന് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും ഒൗേദ്യാഗിക പദവി ദുരുപയോഗം ചെയ്തതിന് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. രണ്ട് ശിക്ഷകളും ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP