Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത്തിരുന്നതു പെൺകുഞ്ഞിനെ; ആൺകുഞ്ഞു പിറന്നപ്പോൾ ആശുപത്രിയിൽ ഉപേക്ഷിച്ചു മാതാപിതാക്കൾ കടന്നു; കുഞ്ഞ് കരച്ചിലടക്കാതെ വന്നപ്പോൾ പൊലീസിൽ അറിയിച്ചു; മാതാപിതാക്കളെ തേടിപ്പിടിച്ചു കുഞ്ഞിനെ ഏൽപിച്ചു പൊലീസ്

കാത്തിരുന്നതു പെൺകുഞ്ഞിനെ; ആൺകുഞ്ഞു പിറന്നപ്പോൾ ആശുപത്രിയിൽ ഉപേക്ഷിച്ചു മാതാപിതാക്കൾ കടന്നു; കുഞ്ഞ് കരച്ചിലടക്കാതെ വന്നപ്പോൾ പൊലീസിൽ അറിയിച്ചു; മാതാപിതാക്കളെ തേടിപ്പിടിച്ചു കുഞ്ഞിനെ ഏൽപിച്ചു പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

തൃപ്പൂണിത്തുറ: ആൺകുഞ്ഞ് പിറന്നപ്പോൾ പിതാവായ യുവാവിന് മുറുമുറുപ്പ്. അതിനെ ഉപേക്ഷിക്കാൻ തീരുമാനമായി. കാര്യം ബോദ്ധ്യപ്പെട്ടപ്പോൾ ഭാര്യയും ഒപ്പംകൂടി.

പ്രസവിച്ച് മൂന്നുദിവസം പിന്നിട്ട സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു ദമ്പതികൾ കടന്നു. വിശന്നു പൊരിഞ്ഞ കുഞ്ഞ് കരച്ചിലോടു കരച്ചിൽ. കണ്ടുനിൽക്കാനാവാതെ മറ്റു രോഗികളും കൂട്ടിരുപ്പുകാരും പരാതിപ്പെട്ടു.

ഒടുവിൽ ഭാര്യയുടെ അമ്മ പൊലീസിൽ പരാതിപ്പെട്ടതോടെ പൊലീസ് ഓടിനടന്ന് അച്ഛനെയും അമ്മയെയും പൊക്കി. നവജാത ശിശുവിന് മാതാപിതാക്കളെ തിരികെ കിട്ടിയതിൽ ദൈവത്തിന് നന്ദിയറിച്ച് ആശുപത്രി വാസികൾ.

കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലായിരുന്നു സംഭവം. ചൂണ്ടി വടയമ്പാടി നെടുംപറമ്പ് കുള്ളിനാട്ട് വീട്ടിൽ സുരേഷ് -ധന്യ ദമ്പതികളാണ് മന്നുദിവസം മാത്രം പ്രായമുള്ള മകനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങിയത്.

കഴിഞ്ഞ 17-നാണ് ധന്യ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ ദമ്പതികൾക്ക് നാലു വയസ്സായ മകനുണ്ട്. ഈ മകനെയും കൂട്ടിയാണ് ഇവർ ആശുപത്രി വിട്ടത്. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ധന്യയുടെ വീട്ടിലെത്തി സഹോദനുമായി കുടുംബപ്രശ്‌നത്തെച്ചൊല്ലി വഴക്കിട്ടിരുന്നു. ആഗ്രഹിച്ചതുപോലെ പെൺകുഞ്ഞ് ലഭിക്കാത്തിൽ വിഷമിച്ചിരുന്ന അവസരത്തിൽ അപ്രതീക്ഷിതമായുണ്ടായ കലഹം സുരേഷിനെ വല്ലാതെ ദേഷ്യംപിടിപ്പിച്ചിരുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ കൂട്ടിരിപ്പിനുണ്ടായിരുന്ന അമ്മയെ ഏൽപ്പിച്ച് ധന്യയോട് ഒപ്പം പോരാൻ നിർദ്ദേശിക്കുകയായിരുന്നു.

വിശന്നുകരഞ്ഞ കുഞ്ഞിന് കുപ്പിപാൽ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് വാർഡിലെ അമ്മമാർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കുഞ്ഞിന്റെ കരച്ചിലടക്കാനായില്ല.പിന്നീട് ആശുപത്രി അധികൃതരുടെയും കൂട്ടിരിപ്പുകാരുടെയും നിർദ്ദേശം പരിഗണിച്ച് ഇവരുടെ ബന്ധുക്കൾ തൃപ്പൂണിത്തുറ പൊലീസിൽ വിവരമറിയിച്ചു.

രാത്രിതന്നെ പൊലീസ് ഫോണിൽ ബന്ധപ്പെട്ട് ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നിരന്തര ഇടപെടലിനെത്തുടർന്ന് നേരം പുലർന്നപ്പോൾ ദമ്പതികൾ ആശുപത്രിയിലെത്തി കുട്ടിയെ കൈപ്പറ്റി. ഇതോടെയാണ് പൊലീസ് പിൻവാങ്ങിയത്. തങ്ങളുടെ ജീവിതത്തിലേക്ക് ആഗ്രഹിക്കാതെത്തിയ പുതിയ അതിഥിയുമായി ഇന്നലെ ദമ്പതികൾ ആശുപത്രി വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP