Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പന്തലിട്ട കരാറുകാരന് പണം നൽകിയില്ല; ടി.വി.അനുപമയുടെ കാർ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്; ആലപ്പുഴ ജില്ലാ കളക്ടർ കരാറുകാരന് നൽകാനുള്ളത് എട്ട് ലക്ഷം രൂപ

പന്തലിട്ട കരാറുകാരന് പണം നൽകിയില്ല; ടി.വി.അനുപമയുടെ കാർ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്;  ആലപ്പുഴ ജില്ലാ കളക്ടർ കരാറുകാരന് നൽകാനുള്ളത് എട്ട് ലക്ഷം രൂപ

ആലപ്പുഴ: രണ്ടുവർഷം മുമ്പ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ചു നടന്ന റവന്യൂ അദാലത്തിൽ പന്തലിട്ട കരാറുകാരന് പണം നൽകാത്തതിന് ജില്ലാ കളക്ടർ ടി.വി. അനുപമക്കെതിരെ കോടതി നടപടി. പന്തലിട്ട വകയിൽ 6,80,000 രൂപ കുടിശിക വരുത്തിയതിനാലാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.

ആലപ്പുഴ കുതിരപ്പന്തിയിലുള്ള സർക്കാർ കരാറുകാരന് പലിശ സഹിതം 8,22,332 രൂപ നൽകണമെന്ന് ആലപ്പുഴ മുനിസിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, നോട്ടീസ് കൈപ്പറ്റി പണം നൽകാനുണ്ടെന്ന് കോടതിയെ അറിയിച്ചതല്ലാതെ കരാറുകാരന് പണം നൽകാനുള്ള നടപടി ഉണ്ടായില്ല. തുടർന്നാണ് കോടതി 8 ലക്ഷം രൂപ ഹർജിക്കാരന് നൽകുന്നതിനായി ആലപ്പുഴ ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP