Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐക്കാർ മകളെ തട്ടിക്കൊണ്ടു പോയെന്നു പാർട്ടി പ്രവർത്തകനായ പിതാവ്; ജില്ലാ നേതൃത്വം മകളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നു പിതാവിന്റെ പരാതി

സിപിഐക്കാർ മകളെ തട്ടിക്കൊണ്ടു പോയെന്നു പാർട്ടി പ്രവർത്തകനായ പിതാവ്; ജില്ലാ നേതൃത്വം മകളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നു പിതാവിന്റെ പരാതി

തൃശൂർ: മകളെ തട്ടിക്കൊണ്ടു പോയി സിപിഐയുടെ യുവജന വിഭാഗം നേതാവ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നു പിതാവിന്റെ പരാതി. കോളേജിലേക്കു പോയ മകളെ എഐഎസ്എഫ് നേതാവ് തട്ടിക്കൊണ്ടു പോയെന്നാരോപിച്ചു ചാവക്കാട്ടെ സിപിഐ പ്രവർത്തകനായ അകലാട് വലിയ പുരയ്ക്കൽ വി.ജെ. ഇസ്മായിലാണ് രംഗത്തെത്തിയത്.

മകളെ കാണിച്ചുതരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാർട്ടി ജില്ലാ ഓഫീസിൽചെന്ന് കരഞ്ഞു കാലുപിടിച്ചിട്ടും നേതാക്കൾ ചെവിക്കൊണ്ടില്ലെന്നും ഇസ്മയിൽ പറഞ്ഞു. മകൾ പാർട്ടി ഗുണ്ടകളുടെ കൈയിലാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ഇസ്മായിൽ ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പരാതി സ്വീകരിച്ച വടക്കേക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് മമ്മിയൂർ ആര്യഭട്ട കോളജിൽ ബികോമിനു പഠിക്കുന്ന ഇസ്മയിലിന്റെ മകൾ ഫെബിയെ (22) കാണാതായത്. പെൺകുട്ടിയുടെ പിതാവ് ഇസ്മായിൽ പറഞ്ഞത്: അന്നു വൈകിട്ട് അഞ്ചരയോടെ എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശ്യാൽ പുതുക്കാട് എന്നയാൾ ഫോണിൽ വിളിച്ചു ഫെബി തന്റെ കൂടെയുണ്ടെന്നു പറഞ്ഞു. ഇതറിഞ്ഞതോടെ ഇസ്മായിൽ സിപിഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി കെ.കെ. സുധീരനെ നേരിൽക്കണ്ട് വിവരം പറഞ്ഞു. തനിക്കു മകളെ നേരിട്ടു കാണണമെന്നും അവളുടെ സമ്മതപ്രകാരമാണെങ്കിൽ അവരെ ഒരുമിച്ചുജീവിക്കാൻ താനും ഭാര്യയും അനുവദിക്കാമെന്നും അറിയിച്ചു. സുധീരൻ അതിനുള്ള അവസരം ഉണ്ടാക്കാമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. തുടർന്ന് ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ കണ്ടു കാര്യങ്ങൾ പറഞ്ഞു.

മകളെ കാണാതായ ദിവസം തന്നെ ഇസ്മയിലും ബന്ധുക്കളും പുതുക്കാട്ടെ ശ്യാലിന്റെ വീട്ടിൽ എത്തിയെങ്കിലും മകൾ അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിറ്റേന്ന് തൃശൂർ പാർട്ടി ഓഫീസിൽചെന്ന് വിവരങ്ങൾ പറഞ്ഞു. മകളെ തങ്ങൾക്കു കാണിച്ചു തരണമെന്നും ശ്യാലിന്റെ കൂടെ താമസിക്കാൻ അവൾക്കു സമ്മതമാണെങ്കിൽ തങ്ങൾക്കെതിർപ്പില്ലെന്നും പറഞ്ഞു. ഫെബിയെ ഉച്ചകഴിഞ്ഞു പാർട്ടി ഓഫീസിൽ എത്തിക്കാമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. തുടർന്ന് ഇസ്മായിൽ ചാവക്കാട് സിഐ പുതുക്കാട് സി ഐയുമായി ബന്ധപ്പെട്ടു മകളുമായി നേരിട്ടുസംസാരിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല.

ഫോണിൽ മകളെ സംസാരിക്കാൻ സമ്മതിച്ചെങ്കിലും ഏതോ അജ്ഞാത കേന്ദ്രത്തിൽ തടങ്കലിലാണെന്ന നിലയിലായിരുന്നു മകളുടെ സംസാരമെന്ന് ഇസ്മായിൽ പറയുന്നു. മകൾ കരഞ്ഞുകൊണ്ടാണ് ഫോണിലൂടെ സംസാരിച്ചത്. സംസാരത്തിനിടെ നിരവധി തവണ ഫോൺ കട്ടായി. തുടർന്ന് മന്ത്രി സുനിൽകുമാറിനെ ഫോണിൽ വിളിച്ചു. തിരിച്ചുവിളക്കാമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. പിന്നീട് സി.എൻ. ജയദേവൻ എംപിയോട് ഇസ്മായിൽ സംഭവങ്ങൾ പറഞ്ഞു. മകളെ പാർട്ടി ഓഫീസിൽ കൊണ്ടുവരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതുപ്രകാരം ഇന്നലെ ഇസ്മായിലും ഭാര്യയും ബന്ധുക്കളും സിപിഐ ഓഫീസിലെത്തി. മൂന്നുദിവസംകൊണ്ട് അതീവ ക്ഷീണിതയായ മകൾ തങ്ങളെ കണ്ടു വാവിട്ടു നിലവിളിച്ചാണ് ഉമ്മയെ കെട്ടിപിടിച്ചതെന്ന് ഇസ്മായിൽ പരാതിപ്പെട്ടു.

മകളുമായി സംസാരിക്കാൻ അവസരം നൽകാതെ സ്ത്രീകളടക്കമുള്ള നിരവധിപേർ കാവൽ നിന്നിരുന്നുവെന്നും ഇസ്മായിൽ പറഞ്ഞു. തുടർന്നു പൊലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP