Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലപാതകത്തെ തുടർന്ന് കണ്ണവത്തെ മുസ്ലിം വീടുകൾ ആക്രമിച്ച് കൊള്ളയടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു; സംഘർഷത്തെ ഹിന്ദു-മുസ്ലിം സംഘർഷമാക്കാനും ശ്രമം; സ്വന്തം പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എസ്ഡിപിഐക്കാരുടെ പേര് പറയാൻ എന്തു കൊണ്ട് മടിക്കുന്നു? ആർഎസ്എസിനെതിരെ കണ്ണൂർ സിപിഎം നേതൃത്വം

കൊലപാതകത്തെ തുടർന്ന് കണ്ണവത്തെ മുസ്ലിം വീടുകൾ ആക്രമിച്ച് കൊള്ളയടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു; സംഘർഷത്തെ ഹിന്ദു-മുസ്ലിം സംഘർഷമാക്കാനും ശ്രമം; സ്വന്തം പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എസ്ഡിപിഐക്കാരുടെ പേര് പറയാൻ എന്തു കൊണ്ട് മടിക്കുന്നു? ആർഎസ്എസിനെതിരെ കണ്ണൂർ സിപിഎം നേതൃത്വം

കണ്ണൂർ: ആർ എസ് എസ് കണ്ണവം ശാഖാ മുഖ്യശിക്ഷക് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐയുടെ പേര് പറയാത്ത ആർഎസ്എസ് നിലപാടിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത്. എസ്ഡിപിഐ കാരാൽ കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് ആർഎസ്എസ് നേതൃത്വം നടത്തുന്ന പ്രചരണം അപഹാസ്യമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകനായ അയൂബിനെ സ്‌കൂൾ ബസ് തടഞ്ഞു നിർത്തി ചിറ്റാരിപ്പറമ്പിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ ആക്രമണമെന്ന് പറയപ്പെടുന്നു.

സിപിഐഎമ്മും എസ്ഡിപിഐയും സയാമീസ് ഇരട്ടകളെ പോലെ പ്രവർത്തിക്കുന്നുവെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ പ്രസ്താവനയുടെ പൊരുൾ എല്ലാവർക്കുമറിയാം. മാസങ്ങൾക്ക് മുൻപ് കണ്ണൂരിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന സുശീൽകുമാർ മൃഗീയമായി ആക്രമിക്കപ്പെട്ടപ്പോൾ അത് സിപിഐ എമ്മിന്റെ ചുമലിൽ കെട്ടിവെക്കുകയാണ് ആർഎസ്എസ് ചെയ്തത്. എന്നാൽ എസ്ഡിപിഐ ക്കാരുടെ ആക്രമണത്തിലായിരുന്നു സുശീൽ കുമാറിന് പരിക്കേറ്റതെന്ന് പിന്നീട് വ്യക്തമായി.

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് എസ്ഡിപിഐ പ്രവർത്തകനായിരുന്ന പുന്നാട്ടെ മുഹമ്മദിനെ പുലർച്ചെ സുബഹ് നിസ്‌കാരത്തിനായി പോകുന്നതിനിടയിലാണ് ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയത്. അതിനെ തുടർന്ന് ആർഎസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി നേതാവുമായിരുന്ന അശ്വിനികുമാറിനെ പുന്നാട് വെച്ച് ബസ്സിൽ നിന്നിറക്കി എസ് ഡി പി ഐ ക്കാർ കൊലപ്പെടുത്തി.ഇതിന്റെ തുടർച്ചയായി ഇരിട്ടി,പുന്നാട് മേഖലയിൽ നിരവധി വീടുകളും കടകളും വാഹനങ്ങളും, തകർക്കുകയുണ്ടായി.

103 വീടുകൾ കൊള്ളയടിച്ചു.40 വീടുകൾ അഗ്‌നിക്കിരയാക്കി.ഇരിട്ടി,പേരാവൂർ,മട്ടന്നൂർ നഗരങ്ങളിൽ 18 കട കമ്പോളങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു.812 പവൻ സ്വർണം വിവിധ വീടുകളിൽ നിന്ന് കവർച്ച ചെയ്തതായി പിന്നീട് തെളിഞ്ഞു.ഈ സംഭവങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ കുറച്ച് കാലത്തിന് ശേഷം ആർഎസ്എസ്-എസ്ഡിപിഐ മധ്യസ്ഥ ചർച്ചകളിലൂടെ പിൻവലിക്കപ്പെട്ടു.ഇതിലൂടെ ആർഎസ്എസ് നേതൃത്വം കോടികൾ സമ്പാദിച്ചതും സ്വത്ത് വകകൾ ആർജ്ജിച്ചതും ചുറ്റുവട്ടത്ത് കണ്ണോടിച്ചാൽ കാണാനാകും.

ഏറെ വിവാദമായ തലശേരിയിലെ ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ടവർ നിരപരാധികളാണെന്ന് സംഭവത്തിൽ പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകൻ തന്നെ വെളിപ്പെടുത്തിയിട്ടും ആർഎസ്എസോ എസ്ഡിപിഐയോ ഇതിനെ കുറിച്ച് യാതൊന്നും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നാട്ടിലെ ജനങ്ങൾക്കറിയാം.

സിപിഐഎമ്മിന് നേരെ മാത്രമല്ല സമീപ നാളുകളിലായി ആർഎസ്എസ് അക്രമണത്തിന്റെ ഒരു പുതിയ മുഖം തന്നെ തുറക്കുകയാണ്. എസ്ഡിപിഐ കാരോട് മൃദു സമീപനമാണ് ആർഎസ്എസ് സ്വീകരിക്കുന്നതെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.കണ്ണവത്ത് സ്വന്തം പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എസ്ഡിപിഐ ക്കാരുടെ പേര് പറയാൻ പോലും ആർഎസ്എസ് നേതൃത്വം മടിച്ചു നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ വ്യക്തമാക്കണം . ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പോലും കൊലയാളികളുടെ പേര് പറയാൻ തയ്യാറായിട്ടില്ല.

കൊലപാതകത്തെ തുടർന്ന് കണ്ണവത്തെ മുസ്ലിം വീടുകൾ ആക്രമിച്ച് കൊള്ളയടിക്കാനും ആർ എസ് എസ്-എസ് ഡി പി ഐ സംഘർഷത്തെ ഹിന്ദു-മുസ്ലിം സംഘർഷമാക്കാനുമാണിപ്പോൾ ആർ എസ് എസ് ശ്രമിക്കുന്നത്.ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കക്കണമെന്നും. ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP