Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഐ(എം) പ്രവർത്തകൻ ചികിത്സയിൽ കഴിയവേ മരിച്ചു; കൊല്ലപ്പെട്ടത് എങ്ങണ്ടിയൂർ സ്വദേശി ശശികുമാർ

ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഐ(എം) പ്രവർത്തകൻ ചികിത്സയിൽ കഴിയവേ മരിച്ചു; കൊല്ലപ്പെട്ടത് എങ്ങണ്ടിയൂർ സ്വദേശി ശശികുമാർ

തൃശൂർ: തൃശ്ശൂരിൽ ബിജെപി- ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകായിരുന്ന സിപിഐ(എം) പ്രവർത്തകൻ മരിച്ചു. എങ്ങണ്ടിയൂർ സ്വദേശി ചെമ്പൻ ശശികുമാർ(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ഏങ്ങണ്ടിയൂർ പൊക്കുളങ്ങര പാലത്തിനു സമീപത്ത് വച്ചാണ് ആർഎസ്എസ് പ്രവർത്തകർ ശശികുമാറിനെ ക്രൂരമായി വെട്ടിപരുക്കേൽപ്പിച്ചത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന സംഘം വെട്ടുകയായിരുന്നു.

സിപിഐഎം പ്രവർത്തകർക്കു നേരെ നിരന്തരാക്രമണത്തിന് നേതൃത്വം നൽകുന്ന പണിക്കശേരി ബിനേഷ്, ബിജു, ബാബൂട്ടി, ഗിരീഷ്, ദത്ത് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ശശികുമാർ വെളിപ്പെടുത്തിയിരുന്നു. ഇരുകാലുകളും കൈകളും വെട്ടിമാറ്റാനായിരുന്നു ശ്രമം. വെട്ടേറ്റ് തൂങ്ങിയ കാൽ മുറിച്ചുമാറ്റിയിരുന്നു. ഇരുമ്പുവടികൊണ്ട് ശരീരമാസകലം തല്ലിച്ചതച്ചു. ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതം സംഭവിച്ചു. ശരീരമാസകലം മർദനമേറ്റതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ശശികുമാറിന്റെ വൃക്കയടക്കം ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവർത്തകരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP