Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്ങനെ വെറുതെ പോകാൻ വരട്ടെ; എയ്ഡഡ് സ്‌കൂളിൽ പതാക ഉയർത്തിയ മോഹൻ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് സി.പി.എം; ഒത്താശ ചെയ്ത സ്‌കൂൾ അധികൃതരെ വെറുതെ വിടരുതെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി; മോഹൻ ഭാഗവത് ആർഎസ്എസ് ആസ്ഥാനത്താണ് പതാക ഉയർത്തേണ്ടിയിരുന്നതെന്ന് യെച്ചൂരി

അങ്ങനെ വെറുതെ പോകാൻ വരട്ടെ; എയ്ഡഡ് സ്‌കൂളിൽ പതാക ഉയർത്തിയ മോഹൻ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് സി.പി.എം; ഒത്താശ ചെയ്ത സ്‌കൂൾ അധികൃതരെ വെറുതെ വിടരുതെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി; മോഹൻ ഭാഗവത് ആർഎസ്എസ് ആസ്ഥാനത്താണ് പതാക ഉയർത്തേണ്ടിയിരുന്നതെന്ന് യെച്ചൂരി

മറുനാടൻ ബ്യൂറോ

പാലക്കാട്:ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ കേസെടുക്കണമെന്ന് സി.പി.എം. ഇതിന് ഒത്താശ ചെയ്തുകൊടുത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും സി.പി.എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഉത്തരവ് മറികടന്ന് ദേശീയ പതാക ഉയർത്തിയത് നിയമലംഘനവും പതാകയെ അവഹേളിക്കലുമാണ്. സംസ്ഥാനത്ത് മനഃപൂർവം നിയമവിരുദ്ധ പ്രവർത്തനം നടത്തി പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതിനു പിന്നിൽ ആർഎസ്എസ്-ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പദ്ധതിയാണെന്നും സി.പി.എം ആരോപിച്ചു.

കളക്ടറുടെ വിലക്ക് മറി കടന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എയ്ഡഡ് സ്‌കൂളിൽ പതാകയുയർത്തിയത്. പാലക്കാട് മൂത്താംന്തറ കർണികിയമ്മൻ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഭാഗവത് പതാക ഉയർത്തിയത്.എയ്ഡഡ് സ്‌കൂളിൽ രാഷ്ട്രീയ നേതാക്കൾ പതാക ഉയർത്തുന്നത് ചട്ടവിരുദ്ധമെന്ന് ജില്ലാ കള്കടർ നേരത്തെ സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. ഇവിടെ ജനപ്രതിനിധികൾക്കോ പ്രധാന അദ്ധ്യാപകനോ പതാക ഉയർത്താമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ഈ വിലക്ക് മറികടന്നാണ് സ്വാതന്ത്ര്യദിനത്തിൽ എയ്ഡഡ് സ്‌കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയത്.

അതേസമയം, മോഹൻ ഭാഗവത് സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തെ അപലപിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി രംഗത്തെത്തി. രാഷ്ട്രീയ നേതാക്കാൾ സ്‌കൂളുകളിൽ പതാക ഉയർത്താൻ പോകാറില്ലെന്നും മോഹൻ ഭാഗവത് ആർഎസ്എസ് ആസ്ഥാനത്തായിരുന്നു പതാക ഉയർത്തേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP