Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വനഭൂമി ആദ്യം കരഭൂമിയാക്കും; പിന്നെ ഇല്ലാത്ത ഉടമയായി നിന്നും വാങ്ങും; കിഴക്കഞ്ചേരിയിൽ രണ്ടേക്കർ വനഭൂമി വ്യാജ ആധാരം ചമച്ച് തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും വില്ലേജ് ഓഫീസറും അടക്കം നാലു പേർ

വനഭൂമി ആദ്യം കരഭൂമിയാക്കും; പിന്നെ ഇല്ലാത്ത ഉടമയായി നിന്നും വാങ്ങും; കിഴക്കഞ്ചേരിയിൽ രണ്ടേക്കർ വനഭൂമി വ്യാജ ആധാരം ചമച്ച് തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും വില്ലേജ് ഓഫീസറും അടക്കം നാലു പേർ

കിഴക്കഞ്ചേരി: പാലക്കുഴിയിൽ വ്യാജ ആധാരം ചമച്ച് ഭൂമി തട്ടിയെടുക്കുന്ന മാഫിയയ്ക്ക് നേതൃത്വം നൽകിയവരിൽ രാഷ്ട്രീയക്കാരും. സംഭവത്തിൽ സിപിഐ(എം). പാലക്കുഴി ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ നാല് പേർക്കെതിരെ വിജിലൻസ് കേസെടുത്തു. രണ്ടേക്കർ വനഭൂമിയാണ് വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുത്തത്. 2006-ലായിരുന്നു സംഭവം. പാലക്കുഴി മേഖലയിൽ വ്യാജആധാരമുണ്ടാക്കി ഏക്കർ കണക്കിന് വനഭൂമി സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തിയതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനിച്ചതായി വിജിലൻസ് ഡിവൈ.എസ്‌പി. എം. സുകുമാരൻ പറഞ്ഞു.

ഭൂമി കൈവശപ്പെടുത്തിയ സിപിഐ(എം). ബ്രാഞ്ച് സെക്രട്ടറി എം.സി. സണ്ണി, ഇതിന് സഹായിച്ച കിഴക്കഞ്ചേരി മുൻ വില്ലേജ് ഓഫീസർ അനന്തരൂപൻ, സ്പെഷൽ വില്ലേജ് ഓഫീസർ ജോസഫ് റെജി, പുഴയ്ക്കലിടം പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വനഭൂമിയെ കരഭൂമിയാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. അതിന് ശേഷം വ്യാജ ഉടമയുടെ പേരിൽ ഭൂമി വാങ്ങും. ഇതിലൂടെ ഇടപാടിന് നിയമസാധുതയുണ്ടാക്കിയെടുക്കാനായിരുന്നു നീക്കം. പ്രഭാകരന്റെ കൈയിൽനിന്ന് ഭൂമി വാങ്ങിയതായാണ് ആധാരത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ പ്രഭാകരന് പാലക്കുഴിയിൽ ഭൂമിയില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എം.സി. സണ്ണിയും, സിബി എബ്രഹാമും തമ്മിലുണ്ടായിരുന്ന വില്പനക്കരാർ മാത്രമാണ് രണ്ടേക്കർ ഭൂമിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന രേഖ.

വനംവകുപ്പിന്റെ രേഖകൾ പ്രകാരം വനംകൈയേറ്റക്കാരുടെ പട്ടികയിലെ 118-ാം കക്ഷിയാണ് സിബി എബ്രഹാം. വില്പനക്കരാർ ഉപയോഗിച്ച് എം.സി. സണ്ണി വില്ലേജ് ഓഫീസിൽ കരമടച്ചു. തുടർന്ന് രണ്ടുമാസത്തിന് ശേഷം കരമടച്ച രസീത് ഉപയോഗിച്ച് ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ വിജിലൻസ് സിഐ സി.എം. ദേവദാസ് പറഞ്ഞു. 2007ൽ റീ-സർവേ പ്രാബല്യത്തിൽ വന്നപ്പോൾ പൂർണമായും വനഭൂമിയായ 125 -ാം സർവേ നമ്പറിലാണ് തട്ടിയെടുത്ത ഭൂമി ഉൾപ്പെട്ടിരുന്നത്. തുടർന്ന് ഈ ഭൂമി സ്വകാര്യഭൂമിയുൾപ്പെടുന്ന 119-ാം സർവേ നമ്പറിലേക്ക് വില്ലേജ് അധികൃർ മാറ്റിക്കൊടുത്തതായും വിജിലൻസ് കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP