Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഹുരാഷ്ട്ര കുത്തകകളോടുള്ള സമീപനം മാറ്റി സിപിഎം; സംസ്ഥാനത്തു വ്യവസായം തുടങ്ങാൻ തയ്യാറുള്ള ആർക്കും സ്വാഗതമെന്ന് ഇ പി ജയരാജൻ

ബഹുരാഷ്ട്ര കുത്തകകളോടുള്ള സമീപനം മാറ്റി സിപിഎം; സംസ്ഥാനത്തു വ്യവസായം തുടങ്ങാൻ തയ്യാറുള്ള ആർക്കും സ്വാഗതമെന്ന് ഇ പി ജയരാജൻ

കണ്ണൂർ: ബഹുരാഷ്ട്ര കുത്തകകളോടുള്ള സമീപനം സിപിഐ(എം) മാറ്റുകയാണോ? വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അങ്ങനെയാണ്.

കേരളത്തിൽ വ്യവസായം തുടങ്ങാൻ ഏതു ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്നാണു വ്യവസായ മന്ത്രി വ്യക്തമാക്കിയത്. എന്നാൽ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായം സംസ്ഥാന താൽപര്യത്തിനും പ്രകൃതിക്കും അനുകൂലമാണോ എന്നു പരിശോധിച്ച ശേഷമേ അനുമതി നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വ്യവസായം തുടങ്ങാൻ ആർക്കും ധൈര്യപൂർവം കടന്നുവരാം. അതിന്റെ പേരിൽ ആരും അഴിമതി നടത്താമെന്നു കരുതേണ്ട. ആരെയും അടച്ച് ആക്ഷേപിക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ നയമല്ല. വ്യവസായ സംരംഭകർക്കു മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തും. കേരളത്തിന്റെ വികസനത്തിനു കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഏതു സഹായവും സ്വീകരിക്കും.

സ്ഥലം ലഭ്യമല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തിന് ഒരു പദ്ധതിയും നഷ്ടപ്പെടില്ല. പൊതുമേഖലയെ തളർത്താതെ തന്നെ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. പ്രവാസി വ്യവസായികളെയും സംരംഭകരെയും പൂർണമായും സംരക്ഷിക്കും.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം 4000 മീറ്റർ റൺവേ നിർമ്മിച്ചു തന്നെ പ്രവർത്തനസജ്ജമാക്കും. സ്ഥലമേറ്റെടുപ്പിന്റെ പേരിൽ പരിസരവാസികളെ ഭയപ്പെടുത്തി വിമാനത്താവളത്തെ അട്ടിമറിക്കാമെന്നു കരുതേണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP