Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് അലങ്കോലമായി; ആര്യനാട് ഹയർസെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കുട്ടികൾക്ക് മുമ്പിൽ തമ്മിലടിച്ച് സി.പി.എം-കോൺഗ്രസ് പ്രവർത്തകർ; വിദ്യാർത്ഥികളോട് മാപ്പു ചോദിച്ച് ശബരിനാഥ് എംഎൽഎ

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് അലങ്കോലമായി; ആര്യനാട് ഹയർസെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കുട്ടികൾക്ക് മുമ്പിൽ തമ്മിലടിച്ച് സി.പി.എം-കോൺഗ്രസ് പ്രവർത്തകർ; വിദ്യാർത്ഥികളോട് മാപ്പു ചോദിച്ച് ശബരിനാഥ് എംഎൽഎ

ആര്യനാട്: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് സി.പി.എം-കോൺഗ്രസ് അണികളുടെ തമ്മിലടിയാൽ അലങ്കോലമായി. ആര്യനാട് ഹയർസെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ജി. കാർത്തികേയൻ ആര്യനാട് എംഎൽഎ ആയിരിക്കെ നിർമ്മാണാനുമതി ലഭിച്ച ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണു സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ മൂന്നു സി.പി.എം, കോൺഗ്രസ് പ്രവർത്തകർക്കു പരുക്കേറ്റു. സി.പി.എം പ്രവർത്തകരെ മർദിച്ചതായി ആരോപിച്ചു ആര്യനാട് ലോക്കൽ കമ്മറ്റി പ്രദേശത്തു ബുധനാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടകനായ ചടങ്ങിൽ സ്വാഗത പ്രസംഗത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ചടങ്ങിൽ സ്വാഗതം പറയുന്നതിനായി കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശാമില ബീഗത്തൊണ് തീരുമാനിച്ചിരുന്നത്. സ്വാഗതം പറയാനായി ശാമില ബീഗം വേദിയിലെത്തിയപ്പോൾ സി.പി.എം പ്രവർത്തകർ എതിർപ്പുമായെത്തി. സ്‌കൂൾ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്നതിനാൽ ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹൻ സ്വാഗതം പറയണമെന്നായിരുന്നു സി.പി.എം പ്രവർത്തകരുടെ ആവശ്യം.

പ്രതിഷേധവുമായെത്തിയ സി.പി.എം പ്രവർത്തകർ വേദിയിലേക്കു കയറി. ഇതു കണ്ട് കോൺഗ്രസ് പ്രവർത്തകരും വേദിയിലേക്ക് കയറി. ഇതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. തുടർന്നു സ്വാഗതപ്രസംഗം ഒഴിവാക്കി ഉദ്ഘാടന ചടങ്ങുകൾ നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷവും പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സ്‌കൂൾ കുട്ടികളുടെ മുന്നിൽവച്ചായിരുന്നു സ്വാഗത പ്രസംഗത്തെ ചൊല്ലി കോൺഗ്രസ് -സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടിയത്.

സ്‌കൂൾ കുട്ടികളുടെ മുന്നിൽവച്ചു നടന്ന സംഘർഷത്തിൽ എംഎൽഎ കെ.എസ്.ശബരീനാഥൻ കുട്ടികളോടു മാപ്പു ചോദിച്ചു. സംഭവം തികച്ചും ദൗർഭാഗ്യകരമാണെന്ന് ശബരിനാഥ് പറഞ്ഞു. ആര്യനാട് സ്‌കൂളിലെ പ്രോഗ്രാം അഞ്ചു മാസം മുമ്പു നിശ്ചയിച്ചിരുന്നതാണ്. എന്നാൽ സ്‌കൂൾ അടയ്ക്കുന്നതു കാരണം അന്നതു നടത്താൻ കഴിഞ്ഞില്ല. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇവിടെ ഉദ്ഘാടകനായി എത്തിയതെന്നും ശബരി പറഞ്ഞു.

സാധാരണ മന്ത്രി പങ്കെടുന്ന ചടങ്ങിൽ സ്ഥലം എംഎൽഎ അധ്യക്ഷനും പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതപ്രാസംഗികനുമാണ്. എന്നാൽ എതിർകക്ഷികളുടെ ആവശ്യം വാർഡുമെമ്പർ സ്വാഗതം പറയണമെന്നായിരുന്നു. പരിപാടി സംബന്ധിച്ച് എല്ലാ കാര്യത്തിലും തീരുമാനമായശേഷം മന്ത്രി പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തിയതു രാഷ്ട്രീയം മലീമസമാക്കുന്നതിന്റെ ഉദാഹരണമാണ് ശബരീനാഥൻ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP