Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതുമുന്നണിയെ ഉലച്ചുകൊണ്ട് സി.പി.എം സിപിഐ വാക് പോര് രൂക്ഷം; ആനത്തലവട്ടം ആനന്ദന് മറുപടിയുമായി കാനം രാജേന്ദ്രൻ; എല്ലാവരും ഒറ്റയ്ക്ക് മൽസരിച്ചാൽ എന്തുവരുമെന്ന് അപ്പോൾ കാണാം; സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചിട്ടില്ല; പങ്കെടുക്കാതിരിക്കുക മാത്രമാണ് ചെയ്തത്; മുന്നണി മര്യാദ എന്താണെന്ന കാര്യം ചർച്ച ചെയ്യണമെന്നും കാനം

ഇടതുമുന്നണിയെ ഉലച്ചുകൊണ്ട് സി.പി.എം സിപിഐ വാക് പോര് രൂക്ഷം; ആനത്തലവട്ടം ആനന്ദന് മറുപടിയുമായി കാനം രാജേന്ദ്രൻ; എല്ലാവരും ഒറ്റയ്ക്ക് മൽസരിച്ചാൽ എന്തുവരുമെന്ന് അപ്പോൾ കാണാം; സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചിട്ടില്ല; പങ്കെടുക്കാതിരിക്കുക മാത്രമാണ് ചെയ്തത്; മുന്നണി മര്യാദ എന്താണെന്ന കാര്യം ചർച്ച ചെയ്യണമെന്നും കാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുമുന്നണിയിലെ വാക്‌പോരിന് ശമനമില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാവരും ഒറ്റക്ക് മത്സരിച്ചാൽ എന്തുവരുമെന്ന് നമുക്ക് അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒറ്റയ്ക്ക് നിന്നാൽ സിപിഐ ഒരുചുക്കുമല്ലെന്ന ആനത്തലവട്ടം ആനന്ദന്റെ പരാമർശത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടിയുടെ രാജി വൈകുന്നതിൽ പ്രതിഷേധിച്ച് മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള സിപിഐ തീരുമാനം ഉചിതമായില്ലെന്നും അത് മുഖം നഷ്ടപ്പെട്ട യുഡിഎഫിന് സഹായകമായെന്നും കോടിയേരി വിമർശിച്ചിരുന്നു. എന്നാൽ, സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചിട്ടില്ലെന്നും പങ്കെടുക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കാനത്തിന്റെ വിശദീകരണം.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലെടുത്തത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്.സിപിഐയിൽ തർക്കങ്ങളില്ല. പാർട്ടി ചുമതലപ്പെടുത്തിയ തീരുമാനങ്ങളാണ് സെക്രട്ടറി എന്ന രീതിയിൽ നടപ്പാക്കിയത്. കെ.ഇ.ഇസ്്മയിൽ കൂടി പങ്കെടുത്ത യോഗമാണ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുത്തത്. എൽഡിഎഫ് യോഗത്തിന് ശേഷം ഇസ്മയിലിന് എംന്തുസംഭവിച്ചുവെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നത് മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയോട് പ്രതികരിക്കവേ എന്താണ് മുന്നണി മര്യാദയെന്ന് എല്ലാവരും ചിന്തിക്കണമെന്നും കാനം പ്രതികരിച്ചു.കോടിയേരി ബാലകൃഷ്ണന്റെ വിമർശനങ്ങൾക്ക് പിന്നീട് പ്രതികരിക്കും. എൽഡിഎഫിൽ വിള്ളലുണ്ടാക്കാൻ ആർക്കും സാധിക്കില്ല. മണിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല- അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ നിലപാടിനെതിരെ രൂക്ഷ വിമർശനുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു. തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സിപിഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയിൽ സിപിഐ ഉണ്ടാവുമെന്നറിയില്ല. അവർ എങ്ങോട്ടു പോയാലും ജനങ്ങൾ ഇടതുമുന്നണിയുടെ കൂടെയാണ്. ആർക്കും ഒരു ചുക്കും സിപിഎമ്മിനെതിരെ ചെയ്യാനാകില്ലെന്നും ആനത്തലവട്ടം പറഞ്ഞു.

എല്ലാം തികഞ്ഞവരാണ് സിപിഐക്കാരെന്ന് കരുത്തരുത്. തറ പ്രസംഗങ്ങൾ നടത്തി സി.പി.എം ജന താൽപര്യങ്ങൾക്ക് എതിരാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകൾ നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഇത്തരം ഇടപെടലുകൾക്കുള്ള മുന്നറിയിപ്പാണ് ആവർത്തിച്ചുള്ള ഭീഷണിയിലൂടെ സി.പിഎം നൽകുന്നത്.

ഹൈക്കോടതി പരാമർശത്തെ തുടർന്ന് തോമസ് ചാണ്ടി രാജി വയ്ക്കുമെന്ന് ഉറപ്പായിരുന്നിട്ടും മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള സിപിഐയുടെ കടന്നകൈ പ്രയോഗം പൊറുക്കാനാവില്ലെന്ന നിലപാടായിരുന്നു സി.പി.എം സ്വീകരിച്ചത്. അതേസമയം, ഇടതുപക്ഷ മൂല്യം ഉയർത്തിപിടിക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് പറയുന്ന സിപിഐ തോമസ് ചാണ്ടി വിഷയത്തിൽ തങ്ങൾ കൈക്കൊണ്ടത് ശരിയായ നിലപാട് ആയിരുന്നുവെന്നും ഉറപ്പിച്ചിരുന്നു.

ഏതായാലും അടുത്ത ഉഭയകക്ഷി ചർച്ച നടക്കും വരെ സിപിഐ-സി.പി.എം വാക് പോര് തുടരുമെന്ന് തന്നെയാണ് കാനത്തിന്റെ വാക്കുകൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP