Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളനോട്ടടി കേസിൽ പിടിയിലായ യുവമോർച്ചാ നേതാവിന് ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ബന്ധം അന്വേഷിക്കണം; സംഘപരിവാർ നേതൃത്വം കേരളത്തിലേക്ക് പണം ഒഴുക്കുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നും സി.പി.എം; രാകേഷ് പലിശയ്ക്ക് നൽകിയിരുന്നത് കള്ളനോട്ടാണോ എന്ന് അന്വേഷിച്ച് പൊലീസ്

കള്ളനോട്ടടി കേസിൽ പിടിയിലായ യുവമോർച്ചാ നേതാവിന് ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ബന്ധം അന്വേഷിക്കണം; സംഘപരിവാർ നേതൃത്വം കേരളത്തിലേക്ക് പണം ഒഴുക്കുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നും സി.പി.എം; രാകേഷ് പലിശയ്ക്ക് നൽകിയിരുന്നത് കള്ളനോട്ടാണോ എന്ന് അന്വേഷിച്ച് പൊലീസ്

തൃശൂർ: കള്ളനോട്ടടി കേസിൽ പിടിയിലായ യുവമോർച്ച നേതാവിന് ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് സി.പി.എം. ബിജെപി നേതാക്കളുമായുള്ള രാകേഷിന്റെ ബന്ധം അന്വേഷിക്കണമെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയും മുൻ സ്പീക്കറുമായ കെ. രാധാകൃഷ്ണനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാർട്ടി പരിപാടികൾക്കായി സംഘപരിവാർ നേതൃത്വം വൻതോതിൽ കേരളത്തിലേക്ക് പണം ഒഴുക്കുന്നുണ്ട്. ഇത് എവിടെ നിന്ന് വരുന്നുവെന്ന് അന്വേഷിക്കണമെന്നും നേതാക്കളുടെ പിന്തുണ രാകേഷിന് ലഭിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്നും കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

രാകേഷ് അറസ്റ്റിലായതിന് പിന്നാലെ ഇയാൾ ബിജെപി സംസ്ഥാന നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. കെ. സുരേന്ദ്രൻ, എം ടി രമേഷ്, എ.എൻ രാധാകൃഷ്ണൻ, വി.വി രാജേഷ് തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഇയാളുടെ ഉന്നത ബന്ധത്തിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്നാണ് ആരോപണം. കൊടുങ്ങല്ലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആർഭാട ജീവിതം നയിച്ചിരുന്ന രാകേഷ് പണം പലിശയ്ക്ക് നൽകിയിരുന്നു. പണം പലിശയ്ക്ക് നൽകിയിരുന്നതും കള്ള നോട്ടുകൾ തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വന്തം ആവശ്യത്തിന് മാത്രമാണോ നോട്ടുകൾ അടിച്ചിരുന്നത് അതോ പുറത്തേക്ക് കൊടുത്തിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP