Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫിൽ ആരെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും പാർട്ടി നേതാവല്ല; മാണിയെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ കാനത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദൻ

എൽഡിഎഫിൽ ആരെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും പാർട്ടി നേതാവല്ല; മാണിയെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ കാനത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദൻ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: എൽഡിഎഫിൽ ആരെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും പാർട്ടി നേതാവല്ല, മുന്നണിയാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. കെ.എം.മാണിയെ മുന്നണിയിൽ എടുക്കുന്ന വിവാദത്തിൽ കാനം രാജേന്ദ്രന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരായ ചാംപ്യനാകാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെയാണ് കാനത്തിന് മറുപടി പറഞ്ഞത്.കേരള കോൺഗ്രസിനെ കുറിച്ച് യാതൊരു ചർച്ചയും മുന്നണിയിൽ നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ് വന്നാൽ എൽ.ഡി.എഫ് ശക്തിപ്പെടില്ലെന്നും അത് സങ്കൽപ്പം മാത്രമാണെന്നും കാനം പറഞ്ഞിരുന്നു.

സിപിഐയെ ദുർബലപ്പെടുത്തി എൽ.ഡി.എഫിനെ ശക്തിപ്പെടുത്താമെന്ന സിപിഎമ്മിന്റെ ചിന്ത തെറ്റാണ്. സിപിഎമ്മിനെ ഇല്ലാതാക്കി ഇടതുമുന്നണിയെ ശക്തിപ്പെടുത്താം എന്ന ധാരണ സിപിഐക്ക് ഇല്ല. മൺചിറ കെട്ടാൻ എപ്പോഴൊക്കെ ശ്രമിച്ചൊ അപ്പോഴൊക്കെ ഒഴുക്ക് കൊണ്ടുപോയിട്ടുണ്ട്. എൽ.ഡി.എഫിനെ സംരക്ഷിക്കണമെന്നതിൽ സിപിഐക്ക് രണ്ടഭിപ്രായമില്ലെന്നും കാനം പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP