Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണ്ണർ സദാശിവത്തിന്റെ ഇടപെടൽ; രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സമിതി; ജസ്റ്റിസ് സദാശിവം രാഷ്ട്രീയം കളിക്കുന്നുവെന്നും വിമർശനം

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണ്ണർ സദാശിവത്തിന്റെ ഇടപെടൽ; രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സമിതി; ജസ്റ്റിസ് സദാശിവം രാഷ്ട്രീയം കളിക്കുന്നുവെന്നും വിമർശനം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയിൽ ഗവർണർക്കെതിരെ രൂക്ഷവിമർശനം. സി.പി.എം-ആർഎസ്എസ് സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിക്കെതിരെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഗവർണർ പി സദാശിവം രാഷ്ട്രീയം കളിക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ച് വരുത്തിയുള്ള ഗവർണറുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണോ എ്ന്ന് സംശയിക്കേണ്ടതുണ്ടെന്നാണ് പൊതു വികാരം.

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടിയിൽ ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്ക് പിന്നാലെ ഡിജിപിയെ വിളിച്ചു വരുത്തിയത് തെറ്റായ ലക്ഷ്യത്തോടെയാണെന്നും സംസ്ഥാന സമിതി വിമർശനമുന്നയിച്ചു. അതേസമയം ഗവർണറുടെ നടപടിയിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന പൊതു അഭിപ്രായം. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സംഭവം വിവാദമാക്കാൻ ചില ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. എന്നാൽ സെക്രട്ടറിയേറ്റിൽ ഉണ്ടായതിൽ നിന്നും വിരുദ്ധാഭിപ്രായമാണ് സംസ്ഥാന സമിതിയിൽ ഉണ്ടായിരിക്കുന്നത്.

ഒരാഴ്ചയോളം നഗരത്തിൽ സി.പി.എം ബിജെപി സംഘർഷം തുടരുകയും പിന്നീട് ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനത്തെ ക്രമസമാധാനം നേരെയാക്കുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ തീരുമാനങ്ങളാണ് സർക്കാർ കൈകൊണ്ടതെന്ന ചോദ്യം ഗവർണർ സർ്ക്കാരിനോട് ചോദിച്ചത്. ഇത് പതിവില്ലാത്തതാണെന്ന് അന്ന് തന്നെ ചില കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു.

മുൻപ് ബിജെപി പ്രവർത്തകർക്കെതിരെ സി.പി.എം അധികാരമുപയോഗിച്ച് അക്രമം നടത്തുന്നുവെന്ന ബിജെപിയുടെ പരാതി വാങ്ങി ഗവര#ണർ മുഖ്യമന്ത്രിക്ക് കൈമാറിയതിനെ ബിജെപി നേതാക്കൾ വലിയ തോതിൽ വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP